എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/പ്രവർത്തനങ്ങൾ/2025-26

13:00, 8 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41089snsmhs (സംവാദം | സംഭാവനകൾ) (''''<big>പ്രവേശനോൽസവം 2025</big>''' ലഘുചിത്രം|196x196ബിന്ദു പുതു അധ്യയന വർഷത്തിന്റെ സുവർണ്ണപ്രതീക്ഷകൾ ഉണർത്തി, സുവർണ്ണ ജൂബിലിയിൽ എത്തിനിൽക്കുന്ന ഇളമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോൽസവം 2025

പുതു അധ്യയന വർഷത്തിന്റെ സുവർണ്ണപ്രതീക്ഷകൾ ഉണർത്തി, സുവർണ്ണ ജൂബിലിയിൽ എത്തിനിൽക്കുന്ന ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച്എസ്എസിൽ പ്രവേശനോത്സവം നടന്നു.02/06/2025 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടന്ന പ്രവേശനോത്സവം ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.എസ് ഡി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പിടിഎ അധ്യക്ഷൻ ശ്രീ. ജി. കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി അനിൽകുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ. അനന്തകൃഷ്ണൻ മുഖ്യഭാഷണം നടത്തി. ഇളമ്പള്ളൂർദേവസ്വം ട്രസ്റ്റ് കൺവീനർ ശ്രീ. ബി ശങ്കരനാരായണൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.സി എം സൈഫുദ്ദീൻ, മദർ പി ടി എ ശ്രീമതി ഷീജ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ആർ മനു കൃതജ്ഞത രേഖപ്പെടുത്തി.