ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ സ്കൂൾതല പ്രവേശനോത്സവം രക്ഷിതാക്കളുടെ മഹനീയമായ സാന്നിധ്യത്തിൽ കുളത്തൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അങ്കണത്തിലെ വർണാഭമായ വേദിയിൽ വച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണം ഏവർക്കും ആസ്വദിക്കാനാവും വിധം വേദിയിൽ പ്രദർശിപ്പിച്ചത് പൊതുവിദ്യാഭ്യാസ മേഖലയിലെ സാധ്യതകളെ അടുത്തറിയാൻ സഹായിക്കുന്ന അവസരമായി മാറി.
12.00 മണിക്ക് സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബഹു.കഴക്കൂട്ടം എം.എൽ.എ ശ്രീ കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ഗോപകുമാർ അധ്യക്ഷത വഹിച്ചയോഗത്തിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീമതി ദീപടീച്ചർ സ്വാഗതം ആശംസിക്കുകയും പോതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി