ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ജൂൺ 3

പ്രവേശനോത്സവം
പ്രവേശനോത്സവം

കണ്ണൂർ നോർത്ത് ഉപജില്ലാ പ്രവേശനോത്സവം ചാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. ചെമ്പിലോട് പഞ്ചായത്ത്‌ ശ്രീ ദാമോദരൻ കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോഗോ രൂപകല്പന ചെയ്ത അദ്ധ്യാപകൻ ശ്രീ അജയകുമാറിനെ ആദരിച്ചു. USS, NMMS, സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികളെ ആദരിച്ചു. ശ്രീ ജ്യോതിഷ് വിജയൻ എൻഡോവ്മെന്റ് SSLC FULL A+ നേടിയ വിദ്യാർത്ഥികൾക്ക് നൽകി.  വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി സംഘടന നെല്ലിമരച്ചോട്ടിൽ, തന്നട ഈദ് ഗാഹ് കമ്മിറ്റി എന്നിവർ നൽകിയ നോട് പുസ്തകങ്ങൾ പുതിയതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് നൽകി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രതീശൻ ടി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദു അരവിന്ദ്, കണ്ണൂർ നോർത്ത് ബി പി സി കെ സി സുധീർ,നൂൺ മീൽ ഓഫീസർ സന്ധ്യ, ഹെഡ്‌മിസ്ട്രെസ് നൈന പുതിയവളപ്പിൽ പി ടി എ പ്രസിഡന്റ്‌ പ്രമോദ് എൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് പ്രിൻസിപ്പൽ  മിനി പി സ്വാഗതവും സീനിയർ അസിസ്റ്റന്റ്  റുക്‌സാന നന്ദിയും പറഞ്ഞു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു.

പരിസ്ഥിതി ദിനം

ജൂൺ 5

പരിസ്ഥിതി ദിനം