ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം (2-6-2025)
2025-26അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൻ്റെ സ്കൂൾ തല ഉദ്ഘാടനം 2-6-2025 തിങ്കളാഴ്ച മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിൽ നടന്നു. വർണാഭമായ ചടങ്ങ് നാടൻപാട്ട് കലാകാരൻ ജയറാം മഞ്ചേരി ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ ഉണ്ണി അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യാഷിഖ് മേച്ചേരി മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ജസീന എൻ.വി അധ്യാപകരമായ അബ്ദുൾ നാസിർ .വി , ജോസ് ജസ്റ്റിൻ, സുകുമാരൻ എന്നിവർ സംസാരിച്ചു.

സ്കൂളിലേക്കെത്തിയവരെ സ്വീകരിക്കാൻ അണിനിരന്ന ബാൻ്റ്മേളം കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. സ്കൂളിലെ നർത്തകിമാർ പ്രവേശനോത്സവഗാനം നൃത്തശില്പമായി അവതരിപ്പിച്ചു.
ജനപ്രിയ സീരിയൽ ബാലതാരവും ഫ്ലവേഴ്സ് ടോപ്പ് സിംഗറും സ്കൂൾ വിദ്യാർഥിയുമായ ശ്രീദേവിൻ്റെ നേതൃത്വത്തിൽ ആകർഷകമായ കലാപരിപാടികൾ നടന്നു. മുഴുവൻ വിദ്യാർത്ഥികൾക്കും ലഡുവിതരണം ചെയ്തു.
പരിപാടിക്ക് അധ്യാപകരായ മണികണ്ഠൻ വി.പി, സന്ധ്യ പി.വി,രാജു ,സതീശൻ പ്രസൂൺ,ഷൈജു, അശ്വതി, യൂനൂസ്,ബിന്ദു ഇ, അഞ്ജു ടി.ജി, സരസ്വതി ടി. പി, സാലിഫ,മിന്നമോൾ ,താഹിറ എന്നിവർ നേതൃത്വം നൽകി.
സിൽ മണി കോർപ്പറേഷൻ സ്ഥാപകനും, സി.ഇ.ഒ യു മായ സബീർ നെല്ലിപ്പറമ്പൻ ഈ വർഷം എട്ടാം ക്ലാസിൽ പ്രവേശനം നേടിയ സംസ്ഥാനതല ഗണിത പ്രതിഭ ലനാ മെഹർ ഇന്ത്യൻ എന്ന കുട്ടിക്ക് കമ്പ്യൂട്ടർ നൽകി.
മധുരം മലയാളം പദ്ധതിയുടെ ഭാഗമായി മാതൃഭൂമി പത്രത്തിന്റെ കോപ്പി സ്കൂൾ ലീഡർക്ക് നൽകി.
ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശിഖയുടെ നേതൃത്വത്തിൽ നടന്ന ജാലവിദ്യയോടെ ഉദ്ഘാടന പരിപാടികൾക്ക് തിരശ്ശീല വീണു.
പരിസ്ഥിതി ദിനം (05-06-2025)

2025ലെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആചരിച്ചു.
പരിസ്ഥിതി ദിനാചരണ സന്ദേശത്തിനും പ്രതിജ്ഞയ്ക്കും ശേഷം സ്കൂൾ ഗായക സംഘം പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. ക്ലാസ് തല ക്വിസ് മത്സരം , പോസ്റ്റർ നിർമാണം ,പ്രദർശനം ഇവ നടന്നു. ഒരു ക്ലാസ് ഒരു ചെടിച്ചട്ടി എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി അലങ്കാരച്ചെടികൾ നട്ടു. കവിത ഗോൾഡ് മഞ്ചേരി സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു.ഹരിത ക്ലബിൻ്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം നിർമ്മിച്ചു. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കച്ചേരിപ്പടി സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
പരിപാടിക്ക് അധ്യാപകരായ മുരളീധരൻ പി കെ,മനേഷ് പി,അഞ്ജു ടി ജി, രാജു എം, ബബിത കെ പി, സരിത കെ വി, റൈനി കെ കെ, അശ്വതി പി പി, സാജിത കെ, ശ്രീജ എ പി, നജ്ല പി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്ലാസ്റ്റിക് രഹിത ജീവിതത്തെ പറ്റി ശിവന്യ കെ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ജവഹർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം സന്ധ്യ പി വിജയൻ നന്ദി പറഞ്ഞു.
പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ് (06-05-2025)

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഉർദു ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.ക്ലാസ്സ്തല മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.
റീൽസ് നിർമാണ മത്സരം ലിറ്റിൽ കൈറ്റ്സ് (06-05-2025)
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റീൽസ് നിർമാണ മത്സരം സംഘടിപ്പിച്ചു മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ റീൽസ്കളുടെ പ്രദർശനവും നടന്നു.
മത്സര വിജയികൾ
ഒന്നാം സ്ഥാനം : ഫാത്തിമ റീം 9 L
രണ്ടാം സ്ഥാനം: ഫാത്തിമ നഷ്വ 9 N
മൂന്നാം സ്ഥാനം: നിഹാലുറഹ്മാൻ 9 M
എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025

എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് വീണ്ടും മഞ്ചേരി ജി.ബി.എച്ച്.എസ്.എസിന്. 2025-ഏപ്രിൽ മാസത്തിലെ മികവാർന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിലെ മികച്ച സ്കൂളുകൾക്കായുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ ഈ പുരസ്കാരം വീണ്ടും സ്കൂളിലേക്കെത്തിയത്.
സ്കൂൾതല പരിസ്ഥിതിദിന ക്വിസ് മത്സരം(11-06-2025)
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്ലാസ്തല ക്വിസ് മത്സര വിജയികൾക്കുള്ള സ്കൂൾതല പരിസ്ഥിതിദിന ക്വിസ് മത്സരം നടന്നു.
അതിശയ. എസ് (7A
സംഗമിത്ര സജിത്ത് (7E)
ആർദ്ര എ. പി (7D) എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി
സർവർ മെഗാ ക്വിസ്സ് (13-06-2025)
കേരളത്തിലെ പ്രശസ്ത ഉർദു കവി മുഹമ്മദ് സർവർ സാഹബിന്റെ അനുസ്മരണത്തിന്റെ ഭാഗമായി ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സർവർ മെഗാ ക്വിസ്സിന്റെ സ്ക്കൂൾതല മത്സരം സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വിജയികൾ
ഒന്നാം സ്ഥാനം : ഷാനഫാത്തിമ ( 9 I )
രണ്ടാം സ്ഥാനം : റന കെ ( 8 J )
മൂന്നാം സ്ഥാനം : ദിയാന കെ (8 D )