പ്രവേശനോത്സവം 2024

2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 9 30ന് നവാഗതരെ സെൻട്രലിൽ നിന്നും സ്വീകരിച്ച് സ്കൂളിലേക്ക് ആനയിച്ചു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ശ്രീമതി വിജയലക്ഷ്മി പടന്ന ഗ്രാമപഞ്ചായത്ത് മെമ്പർ നിർവഹിച്ചു . പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരം നടന്നു പിന്നീട് നാടൻ പാട്ടു കലാകാരന്മാരുടെ നാടൻപാട്ട് ആലാപനം .അവതരണം ഷാജി പിലിക്കോടും സംഘവും തുടർന്ന് കുട്ടികളുടെ കലാവിരുന്നും പായസം വിതരണവും നടന്നു


ഫല വൃക്ഷത്തുരുത്തും ആദരവുമായി ജില്ലാ പരിസ്ഥിതിയാഘോഷം.

  ഉദിനൂർ - ലോക പരിസ്ഥിതി ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.. പ്ലാവ്, മാവ്, പേര, സപ്പോട്ട തുടങ്ങിയവ ഉൾക്കൊള്ളുന്ന ഫലവൃക്ഷത്തോട്ടത്തിനായി വൃക്ഷത്തൈകൾ നട്ട്  പരിസ്ഥിതി പ്രവർത്തകൻ.സി.രാജൻ ഉദ്ഘാടനം ചെയ്തു.കെ..ബാലകൃഷ്ണൻ, കെ.കുഞ്ഞിരാമൻ.സി.നാരായണൻ എന്നീ ആദ്യ കാല കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.NGC ജില്ലാ കോഡിനേറ്റർ. സുസ്മിത.ടി.എം സ്വാഗതം പറഞ്ഞു. റീന.പി.വി (പ്രിൻസിപ്പൽ ) അധ്യക്ഷത വഹിച്ചു. സുബൈദ.കെ (HM), വി.വി സുരേശൻ (PTAപ്രസി.) ഹരിഹരൻ.ടി.വി ( NGCസഹ കോഡിനേറ്റർ) ബാബു.ഒ.പി ( സ്റ്റാഫ് സെക്രട്ടറി, ശ്രീജ.വി.വി (MPTAപ്രസി.) ആശംസകളറിയിച്ചു.പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ മനോജ് പിലിക്കോട് നന്ദി രേഖപ്പെടുത്തി