സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2025-28

19:22, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1 (സംവാദം | സംഭാവനകൾ) (''''ലോക പരിസ്ഥിതി ദിനചാരണം''' 2025 ജൂൺ 5 നു ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വിന യുടെ അധ്യക്ഷതയിൽ Sr. റോസ് ബൈബിൾ വായിച്ചു പ്രാർത്ഥനയോടെ ആരംഭിച്ചു. ജൂനിയർ സയന്റിസ്റ്റ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക പരിസ്ഥിതി ദിനചാരണം 2025 ജൂൺ 5 നു ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വിന യുടെ അധ്യക്ഷതയിൽ Sr. റോസ് ബൈബിൾ വായിച്ചു പ്രാർത്ഥനയോടെ ആരംഭിച്ചു. ജൂനിയർ സയന്റിസ്റ്റ് കുമാരി.

ശ്രുതി കൃഷ്ണ പരിപാടി ഉത്ഘാടനം ചെയ്തു പരിസ്ഥിതി സംരക്ഷണത്തിന്റ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയുണ്ടായി. അധ്യാപിക ശ്രീമതി. ജെന്നി തോമസ് ,  വിദ്യാർത്ഥി  ജിയാ സാറ ഷൈജു എന്നിവർ കവിതാലാപനം നടത്തി. Sr. മഹിമ നന്ദി പ്രകാശിപ്പിച്ചു. ശേഷം കുട്ടികൾ തയാറാക്കിയ പോസ്റ്റർ ഉപയോഗിച്ച് റാലി നടത്തി. റാലിയിൽ ലിറ്റിൽ കൈറ്റ്സ്, SPC, ഇക്കോ ക്ലബ്‌  അംഗങ്ങൾ, ഗൈഡ്സ് എന്നിവർ പങ്കെടുത്തു. മണ്ണന്തല SHO ഗോപി സാർ സ്കൂൾ പരിസരത്തു വൃക്ഷ തൈ നടുകയും കുട്ടികളോട്   ഒരു തൈ നട്ട് അവരുടെ ഭാവി സംരക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. Beat Plastic Pollution എന്ന വിഷയം അടിസ്ഥാനമാക്കി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിൽ  നിന്ന് കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും നടത്തി. "Say No To Plastic And Save Our Nature And Future" എന്ന മുദ്രാവാക്യം കുട്ടികൾ ജീവിതത്തിൽ പ്രതിഫലിപ്പിക്കുക എന്ന ഉറച്ച തീരുമാനത്തോടെ പരിപാടി അവസാനിച്ചു.


പ്രവേശനോത്സവം 2025 ജൂൺ 2 നു പി ടി എ പ്രസിഡന്റ് ശ്രീ സൈമൺ പി മാത്യു വിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. Sr റോസ് ബൈബിൾ വായിച്ചു പ്രാർത്ഥിച്ചു. ഹെഡ്മിസ്ട്രസ് ബഹു. സിസ്റ്റർ അക്വിന സ്വാഗതം ആശംസിച്ചു. ശ്രീ സൈമൺ പി മാത്യു അധ്യക്ഷപ്രസംഗം നടത്തി. വാർഡ് കൗൺസിലർ ശ്രീമതി. സുരകുമാരി പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു സംസാരിച്ചു. വരും തലമുറ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് ബോധവത്കരണം നടത്തി. സ്കൂൾ ഗായകസംഘം പ്രവേശനോത്സവഗാനം  ആലപിച്ചു. ബഹു ഫാദർ ബെനഡിക്ട് ഈ അധ്യയന വർഷം എപ്പോൾ,എങ്ങനെ ഉത്സാഹത്തോടെ പഠിക്കാം എന്നതിനെകുറിച്ച് കളികളിലൂടെ കുട്ടികൾ ക്ക് ക്ലാസ്സ്‌ നയിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ലിസി കുരുവിള കുട്ടികളും, രക്ഷകർത്താക്കളും പാലിക്കേണ്ട നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. പുതിയതായി സ്കൂളിൽ എത്തിയ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു.