നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പരിസ്ഥിതി ക്ലബ്ബ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ക്ലബ്ബാണ് ഇക്കോ ക്ലബ്ബ്.

കൺവീനർ - മിഥുന ടീച്ചർ

2023-24 അക്കാദമിക വർഷം സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

 
പ്ലാസ്റ്റിക് വിമുക്ത സ്കൂൾ പരിസരത്തിനായി പ്രതിജ്ഞ
  • ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂളിലെ UP ,HS കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം , ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.
  • പോസ്റ്റർ നിർമ്മാണ മത്സരം HS വിഭാഗത്തിൽ എട്ടാം ക്ലാസിലെ അഭിജിത്തിനും ഒന്നാംസ്ഥാനം ലഭിച്ചു UP വിഭാഗത്തിൽആറാം ക്ലാസിലെ അനഘയ്ക്കും ഒന്നാം സ്ഥാനം ലഭിച്ചു.
  • HS വിഭാഗം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം എട്ടാം ക്ലാസിലെ ദിയയും രണ്ടാം സ്ഥാനം ഒമ്പതാം ക്ലാസിലെ അഭിനവും കരസ്ഥമാക്കി. UP വിഭാഗം ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസിലെ ആദർശിന് ഒന്നാം സ്ഥാനവും ഗൗരിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
  • ഒക്ടോബർ 2 ഗാന്ധിജയന്തി സ്കൂളിലെ എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലും വളരെ നന്നായി ആചരിച്ചു.ക്ലബ്ബ് അംഗങ്ങൾ ചേർന്ന് സ്കൂളും പരിസരവും ശുചിയാക്കി.തുടർന്ന് കുട്ടികൾ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ പരിസരത്തിനായി പ്രതിജ്ഞ എടുത്തു


2022-'23 ലെ എക്കോ ക്ലബ്ബ് ഉദ്ഘാടനവും........പ്രകൃതി സംരക്ഷണ ദിനത്തിൽ നടത്തിയ പ്രവർത്തനങ്ങളും

2022 ജൂലായ് 19 ന് 10.30 am ന് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.

ശ്രീ . അശോകൻ മാഷ് (റിട്ടയേർഡ് ടെൿനിക്കൽ ഓഫീസ‍ർ-CPCRI) നിർവഹിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രാധാന്യത്തെ കുറിച്ചും എന്തെല്ലാം പ്രവർത്തനങ്ങൾ നമുക്ക് നടത്താം എന്നതിനെ കുറിച്ചുമുള്ള അവബോധം കുട്ടികൾക്ക് നൽകി.

സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ പങ്കാളിത്തം ഈ ക്ലബ്ബിൽ ഉണ്ടായിരുന്നു.

കർഷകദിനത്തിൽ സംയോജിത കൃഷിയുടെ പ്രയോക്താവും ജൈവ കർഷകനുമായ ശ്രീ. ആനന്ദൻ പിള്ള സാറിനെ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകുകയുണ്ടായി.

ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ പച്ചക്കറിത്തൈകൾ സ്കൂൾ കോമ്പൗണ്ടിൽ നട്ടു. ലോക തണ്ണീർ തട ദിനമായ ഫെബ്രുവരി 2 ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പ്രഭാഷണം സംഘടിപ്പിക്കുകയുണ്ടായി. വിഷയം "ഒഴുകാം ഒരു  പുഴയായി" എന്നതായിരുന്നു. പ്രഭാഷകൻ , സോഷ്യൽ ഫെസിലിറ്റേറ്റർ ആയ ശ്രീ. ബിജു മാവേലിക്കര ആയിരുന്നു. തുടർന്ന്  ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചു