സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/പ്രവർത്തനങ്ങൾ/2025-26

19:22, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smithafrancis (സംവാദം | സംഭാവനകൾ) (' == പ്രവേശനോത്സവം 2025 == സെന്റ് ജോസഫ് ഹൈസ്കൂൾ കൂവപ്പള്ളിയിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് നടന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 == പ്രവേശനോത്സവം 2025 ==
                              സെന്റ് ജോസഫ് ഹൈസ്കൂൾ കൂവപ്പള്ളിയിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് നടന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന് മേരി ജോർജ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി അനീറ്റ് പി. ജോസ് അധ്യക്ഷപദം അലങ്കരിച്ചു. മാനേജർ റവ. ഫാ. മാത്യു പുതുമന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.തുടർന്ന് ആലപ്പുഴയിലെ കലവൂരിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടിയുടെയും ആശംസകൾ തൽസമയ സംപ്രേഷണം പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചു. തുടർന്ന് നവാഗതർക്ക് സ്വാഗതം ഏകി. ക്ലാസ് ടീച്ചർമാർ തെളിയിച്ച മെഴുകുതിരികൾ നൽകി കുട്ടികളെ സ്വീകരിച്ചു. പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ. മനോജ് വി. എൻ ആശംസകൾ നേർന്നു. കുട്ടികൾക്കെല്ലാം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.