വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025-26 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. കവിയായ വിനോദ് വെ ള്ളായാണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. അറിവിൻ്റെ പൂമുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു. എസ് എസ് എൽ സി 2024-25 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.