ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2024-27
അഭിരുചി പരീക്ഷ
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 26 ന് നടന്നു. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനറായ അഭിലാഷ് സാർ ക്ലാസ് എടുത്തു. സ്ക്രാച്ച്, അനിമേഷൻ റോബോട്ടിക്സ് വിഭാഗങ്ങളിലായി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. ഗ്രൂപ്പ് മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . 3 മണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു. 30 രക്ഷിതാക്കൾ പങ്കെടുത്തു. അഭിലാഷ് സാർ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി .4.30 ന് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു .
ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ് ഒന്നാംഘട്ടം
ലിറ്റിൽ കൈറ്റ്സ് 9-ാ ക്ലാസ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പിന്റെ ഒന്നാം ഘട്ടം മെയ് 27 ന് നടന്നു. മടത്തറ സ്കൂളിലെ ലക്ഷ്മി ടീച്ചർ ആണ് RP ആയി വന്നത് കൈറ്റ്സ് മിസ്ട്രസുമാരായ ഷീജ ശ്രീജഎന്നിവരുമുണ്ടായിരുന്നു. 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.മഞ്ഞുരുക്കലിന്റെ ഭാഗമായ സോഷ്യൽ മീഡിയ fun quizലൂടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. റീലുകളും ഷോർട്ട് സുകളും അവർ സ്വന്തമായി നിർമ്മിച്ചു. വീഡിയോ എഡിറ്റിങ്ങിന്റെ പുതിയ സാധ്യതകൾ കെഡെൻ ലൈവിലൂടെ പരിചയപ്പെട്ടു. സ്വന്തമായി വ്യത്യസ്തങ്ങളായ വീഡിയോകൾ നിർമ്മിച്ചു. 11 മണിക്കും 3 മണിക്കും കുട്ടികൾക്ക് ചായയും സ്നാക്സും നൽകി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.യൂണിറ്റ് ലീഡർ ശിവദത്ത് നന്ദി പറഞ്ഞു