Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ പ്രവേശനോത്സവം -2025


ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ആഘോഷപൂർവ്വം സെന്റ് ജോസഫ് സ് ബോയ്സ് സ്കൂളിൽ നടന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവത്തിൽ സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ അധ്യക്ഷ പ്രസംഗം നടത്തി.പ്രമുഖ സാഹിത്യകാരനും നിരുപകനും ആയ ശ്രീ അശോകൻ നെച്ചാട് ഉദ്ഘാടനം നടത്തി. മുഖ്യാതിഥിയായി വാർഡ് കൗൺസിലർ. കുട്ടികളുടെ കാലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി. പുതിയ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ വിദ്യാലയത്തെ പരിചയപെടുത്തി. സ്കൂൾ മാനേജർ ഫാ. പയസ് വാച്ചാപറമ്പിൽ, പിടിഎ പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസ അറിയിച്ചു.12 മണിയോടെ ചടങ്ങ് അവസാനിച്ചു.