ടി.ഐ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. നാദാപുരം/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം നാദാപുരം :ടി ഐ എം ജി എ ച് എസ് എസ് സ്കൂൾ പ്രവേശനോത്സവം 'എല്ലാം സെറ്റ് 'വളരെ വിപുലമായി നടന്നു .ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എൻ.കെ അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. മാനേജർ മുഹമ്മദ് ബംഗ്ലത്ത്, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, പിടിഎ പ്രസിഡണ്ട് ടി കെ റഫീഖ്, കരയത്ത് ഹമീദ് ഹാജി,മണ്ടോടി ബഷീർ മാസ്റ്റർ, നസീർ ആനേരി, ജുവൈരിയ. എൻ.എന്നിവർ പ്രസംഗിച്ചു. രാജീവ് മേമുണ്ട അവതരിപ്പിച്ചമാജിക് ഷോ കുട്ടികൾക്ക് നവ്യാനുഭവമായി. ചടങ്ങിൽ വെച്ച് എൻ. എം. എം. എസ്, ഇൻസ്പെയർ അവാർഡ്, യൂ എസ്. എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.