ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25

11:20, 6 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLMALPS NEDUMANGAD (സംവാദം | സംഭാവനകൾ) (''''1.ആരോഗ്യകിരണം''' കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി നെടുമങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എല്ലാ മാസവും കുഞ്ഞുങ്ങൾക്ക് ആവശ്യമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1.ആരോഗ്യകിരണം

കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി നെടുമങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എല്ലാ മാസവും കുഞ്ഞുങ്ങൾക്ക് ആവശ്യമായ ശാരീരിക പരിശോധനകൾ നടത്തുകയും വേണ്ട പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു.

2.റേഡിയോ ക്ലബ്

കുഞ്ഞുങ്ങളുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾ വികസിപ്പിക്കുന്നതിലേക്കായി ആരംഭിച്ച പദ്ധതി .റേഡിയോ ക്ലബ്ബിലൂടെ എല്ലാ ദിവസവും കുഞ്ഞുങ്ങൾ വിവിധതരത്തിലുള്ള പരിപാടികൾ അവതരിപ്പിക്കുന്നു.കവിതപാഠം , പ്രതിദിനക്വിസ് ,വാർത്താനേരം ,കഥപറയൽ എന്നിവയാണ് പ്രധാന റേഡിയോ ക്ലബ് പ്രവർത്തനങ്ങൾ

3. ഉണർവ്

കുട്ടികളുടെ കായികപരമായ കഴിവുകൾ വികസിപ്പിക്കുന്നതിലേക്കായി എല്ലാ വെള്ളിയാഴ്ചയും നടത്തുന്ന കായിക പരിശീലന പരിപാടി.ഹൂപ് , എയ്റോബിക്‌സ് ,ഓട്ടമത്സരം ,ലോങ്‌ജുമ്പ് തുടങ്ങിയവയ്ക്കു മികച്ച പരിശീലനം നൽകുന്നു

4.ഓപ്പൺ ലൈബ്രറി

കുട്ടികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി .വിശാലമായ സ്കൂൾ ലൈബ്രറിക്ക് പുറമെ വിവിധ താരത്തിലുള്ള വായനാസാമഗ്രികൾ ഉൾപ്പെടുത്തികൊണ്ടു തയാറാക്കിയ വായനയിടം . ഈ ലൈബ്രറിയുടെ പ്രവർത്തനം പൂർണമായും കുട്ടികളുടെ മേൽനോട്ടത്തിലാണ് .