കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/എംടി മീറ്റിങ്ങ്

20:14, 1 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (' തുടർന്ന് വരാൻ പോകുന്ന എട്ട്, ഒമ്പത് ക്ലാസിലെ പാഠപുസ്തക പരിശീലനത്തിന്റെ തീയ്യതി തീരുമാനിക്കപ്പെട്ടു. മെയ് 3, 5 തീയ്യതികളിൽ ഒമ്പതിന്റെ ഡി ആർ ജിയും മെയ് 6, 7 തീയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


തുടർന്ന് വരാൻ പോകുന്ന എട്ട്, ഒമ്പത് ക്ലാസിലെ പാഠപുസ്തക പരിശീലനത്തിന്റെ തീയ്യതി തീരുമാനിക്കപ്പെട്ടു. മെയ് 3, 5 തീയ്യതികളിൽ ഒമ്പതിന്റെ ഡി ആർ ജിയും മെയ് 6, 7 തീയ്യതികളിൽ എട്ടിന്റെ ഡി ആർ ജിയും ഓരോ ഉപജില്ലയിൽ നിന്നുംഒരു എക്സ്റ്റേർണൽ ആർ പിയോടൊപ്പം ഉപജില്ലാ ചാർജുള്ള എം ടിമാരും ചേർന്ന് നടത്തുവാൻ തീരുമാനിച്ചു. കേരള സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടക്കുന്ന പ്രദർശനത്തിൽ കൈറ്റിന്റെ രണ്ട് സ്റ്റാളിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളും പ്രദർശന വസ്തുക്കളും തയ്യാറാക്കുകയും അതിന് എം ടിമാരുടെ നേതൃത്വത്തിൽ ആളുകളെ സജ്ജമാക്കാനും ധാരണയായി. അവധികാലത്ത് ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിനെ കുറിച്ചും ലിറ്റിൽ യൂണിറ്റുകളുടെ മൂല്യനിർണയത്തെ കുറിച്ചും ചർച്ച ചെയ്തു.