സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25
| Home | 2026-27 |
പ്രവേശനോൽസവം
2024-25 അധ്യായനവർഷം ജൂൺ 3 ന് സ്കൂൾ തുറന്നു. 2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ നവാഗതരെ ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, എസ് പി സി വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ ഹോളിലേക്ക് ആനയിച്ചു. ഭംഗിയായി അലങ്കരിച്ച സ്കൂൾ ഹോളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഇരുത്തി മധുരം നൽകി കലാപരിപാടികൾ നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിൽ തയ്യാറാക്കി വെച്ച സെൽഫി കോർണറിൽ നിന്നും സെൽഫികൾ എടുത്തു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം വളരെ വിപുലമായി നടത്തി.
വായനാദിനം
വായനാവാരാചരണത്തിന്റെ ഭാഗമായി വായന സംസ്കാരം ഞങ്ങൾ വീണ്ടെടുക്കും എന്ന ആശയം ഉയർത്തി പ്ലക്കാർഡ്കളും പുസ്തകങ്ങളും ഏന്തി കുട്ടികൾ വിളംബര ജാഥ നടത്തി. മുഴുവൻ രക്ഷിതാക്കൾക്കും പുസ്തകം ലഭ്യമാക്കാൻ പിടിഎ റീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു.അമ്മമാർക്കായി ഓൺലൈൻ പ്രസംഗം മത്സരം നടത്തി.
യോഗ ദിനം
സ്വയം കൂടാതെ സമൂഹത്തിനും വേണ്ടി യോഗ എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഗുണത്തെപ്പറ്റിയും യോഗ പരിശീലകർ കുട്ടികളോട് സംസാരിച്ചു.ലോക സംഗീത ദിനം കൂടിയായ ഇന്ന് യോഗയും സംഗീതവും തമ്മിലുള്ള അഭേദ്യമായ ബന്ധവും വിശദീകരിച്ചു.
പ്രതിഭകളെ അനുമോദിച്ചു
2023 - 24 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എപ്ലസ് കിട്ടിയ കുട്ടികളെയും ആദരിച്ചു.
പോക്സോ ബോധവൽക്കരണ സെമിനാർ
കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മാതാപിതാക്കളെ പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്ലാസ് ചൈൽഡ് ലൈൻ ആക്ടിവിസ്റ്റ് ശ്രീ സി.ബി ജോസ് നയിച്ചു. ഇന്നത്തെ കാലഘട്ടങ്ങളിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളിൽ മാതാപിതാക്കളുടെ സമീപനം എങ്ങനെയായിരിക്കണം എന്നും പ്രശ്നങ്ങളിൽ അവർക്ക് കൈത്താങ്ങ് ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരി വിരുദ്ധ ദിനം
ലഹരിക്കെതിരെ വിരലോപ്പ് ചാർത്തി കൊണ്ട് വ്യത്യസ്ത വർണ്ണങ്ങളിൽ കൈവിരൽ പതിപ്പിച്ചു ലഹരിക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനാഘോഷം
ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായി ആചരിച്ചു.
അധ്യാപക ദിനം
പൂർവ്വ അധ്യാപകരിൽ ഏറ്റവും മുതിർന്ന അധ്യാപകനായ കെഎം മത്തായി സാറിനെ പൊന്നാടയിച്ച ഉപഹാരം സമർപ്പിച്ചു.
Scientia 2024
സ്കൂൾതല ശാസ്ത്രമേള എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനത്തോടു സംഘടിപ്പിച്ചു.
ശാസ്ത്രമേള
താമരശ്ശേരി സബ്ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ നേടുവാൻ സാധിച്ചു. വർക്ക് എക്സ്പീരിയൻസ് ഐടി മേള ഇവയിൽ നിന്നും സംസ്ഥാനതലത്തിൽ മത്സരിക്കുകയും,ഗ്രേസ് മാർക്ക് നേടുകയും ചെയ്തു.
കലാമേള
താമരശ്ശേരി സബ് ജില്ല കലാമേളയിൽ ഓവറോൾ കിരീടം കോടഞ്ചേരി നേടി. അർഹരായ കുട്ടികൾ ജില്ലാതലത്തിൽ മത്സരിച്ചു എ ഗ്രേഡ് കരസ്ഥമാക്കി.
കായികമേള
കായികമേളയിലും താമരശ്ശേരി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.