TUNERI WEST LPS
തൂണേരി വെസ്റ്റ് എല്‍.പി. സ്‌കൂള്‍
പ്രധാനധ്യാപികയുടെ പേര് : ജയശ്രീ. എം പാറപ്പുറം തൂണേരി - 673505 9497908516
പ്രധാന നേട്ടങ്ങള്‍ : 2015-16 അധ്യയനവര്‍ഷത്തിലെ മികവ് ഉത്സവമത്സരത്തില്‍ നാദാപുരം സബ്ജില്ലയില്‍ നിന്ന് ഒന്നാംസ്ഥാനം നേടിക്കൊണ്ട് ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയം കാഴ്ച വച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഈ നേട്ടം. 2016-17 വര്‍ഷത്തില്‍ സാമൂഹ്യശാസ്ത്രമേളയില്‍ മോഡല്‍ വിഭാഗത്തില്‍ സബ്ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാതലത്തില്‍ 'എ' ഗ്രേഡും നേടി. നാദാപുരം സബ്ജില്ലാ കലാമേളയില്‍ മലയാള പ്രസംഗത്തില്‍ ഒന്നാംസ്ഥാനം ഞങ്ങളുടെ ആഷില്‍. പി.ആര്‍ കരസ്ഥമാക്കി. പഞ്ചായത്ത് കലാമേളയിലും കായികമേളയിലും മികച്ച വിജയം കരസ്ഥമാക്കി. തൂണേരി പഞ്ചായത്ത്തല വായാനാക്വിസ്, ചാന്ദ്രദിനക്വിസ്, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് മത്സരം എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സ്‌കൂളിലേക്കുള്ള വഴി - തൂണേരിയിലെ വേറ്റുമ്മല്‍ റോഡില്‍ നിന്നും അല്‍പ്പം മാറി ജവാന്റോഡില്‍ നിന്നും 300 മീറ്റര്‍ ദൂരത്തായി കരുവാഞ്ചേരി വയലിനടുത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
സ്ഥലപ്പേര് - തൂണേരി വെസ്റ്റ്
വിദ്യാഭ്യാസ ജില്ല - വടകര
വിദ്യാഭ്യാസ ഉപജില്ല - നാദാപുരം
റവന്യൂജില്ല - കോഴിക്കോട്
സ്‌കൂള്‍ കോഡ് - 16639
സ്ഥാപിതവര്‍ഷം - 1914
വിലാസം - തൂണേരി വെസ്റ്റ് എല്‍.പി.സ്‌കൂള്‍
തൂണേരി - 673505
9496908516 (ഫോണ്‍)
E-mail - tuneriwestlps129@gmail.com
ഭരണവിഭാഗം - എയ്ഡഡ്
സ്‌കൂള്‍ വിഭാഗം - എല്‍.പി
പഠനവിഭാഗങ്ങള്‍ - ഒന്നു മുതല്‍ നാലുവരെ
മാധ്യമം - മലയാളം
ആണ്‍കുട്ടികള്‍ - 34
പെണ്‍കുട്ടികള്‍ - 34
ആകെ - 72
അധ്യാപകര്‍ 4 - തീര്‍ത്ഥ. ആര്‍, ബവിന. എം, ധന്യ. കെ,
കുഞ്ഞമ്മദ് വളപ്പില്‍
പ്രധാനധ്യാപിക - ജയശ്രീ. എം
പി.ടി.എ. പ്രസിഡണ്ട് - പവിത്രന്‍. സി
മദര്‍ പി.ടി.എ പ്രസിഡണ്ട് - മഹിജ