വാകേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)

പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് വാകേരി. കല്ലൂര്‍കുന്ന്, മൂടക്കൊല്ലി, കക്കടം, സിസി എന്നീ ഗ്രാമങ്ങളുടെ കേന്ദ്രം എന്നു വേണമെങ്കില്‍ വാകേരിയെ വിശേഷിപ്പിക്കാം. .നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.മുള്ളക്കുറുമര്‍, കാട്ടുനായ്ക്കര്‍, ഊരാളിമാര്‍, ചെട്ടിമാര്‍, ഈഴവര്‍, മുസ്ലീം, ക്രിസ്ത്യാനികള്‍, നായര്‍, തുടങ്ങിയ ജനവിഭാഗങ്ങള്‍ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. വാകേരി ഇപ്പോള്‍ ചെറിയൊരു അങ്ങാടിയാണ്. ഒരു വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, ഗ്രാണീണ ബാങ്ക്, ജുമാമസ്‍ജിത്, ഗുരു മന്ദിരം തുടങ്ങിയ സ്ഥാപലങ്ങള്‍ ഇവിയെയുണ്ട്. പൊടിമില്ല്, ഫര്‍ണിച്ചര്‍ നിര്‍മ്മാണയൂണിറ്റ് എന്നിവ ശ്രീ. സി എച്ച് മുഹമ്മദ്കോയയു‍ടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീ ശങ്കരാ ഇന്‍ഡസ്ട്രിയും വാകേരിയില്‍ ഉണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ അങ്ങാടി കുറെക്കൂടി വിപുലമായിട്ടുണ്ട്.

"https://schoolwiki.in/index.php?title=വാകേരി&oldid=242756" എന്ന താളിൽനിന്ന് ശേഖരിച്ചത്