പുളളിയിലങ്ങാടി
ആനക്കയത്തിനും പന്തല്ലൂര്‍ ചിറ്റത്തുപാറയ്ക്കും ഇടയിലുളള ഒരു പുരാതന ഗ്രാമമാണ് പുളളിയിലങ്ങാടി. കടലുണ്ടിപ്പുഴയുടെ തീരത്താണിത്. മഞ്ചേരി പട്ടണം പിറവി കൊണ്ടതില്‍ ഈ ഗ്രാമത്തിനു പങ്കുണ്ട്. 1921 കാലത്തെ മാപ്പിള കലാപവുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകള്‍ ഇന്നും ഇവിടെയുണ്ട്. പുരാതന മഞ്ചേരി ചന്ത ഇവിടെയാണ് നടന്നിരുന്നത്. ആ പ്രദേശം ഇപ്പോഴും 'ചന്തയില്‍' എന്നു തന്നെയാണ് അറിയപ്പെടുന്നത്.