ജി.എൽ.പി.എസ്. കല്ലിങ്കാൽ
വിലാസം
കല്ലിങ്കാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞങ്ങാട്.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201712209





ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തില്‍ ചിത്താരി വില്ലേജില്‍ കൊളവയല്‍ മുതല്‍ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് അക്ഷരജ്‍‍ഞാനം പകര്‍ന്ന് നല്‍കി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എല്‍.പി.എസ്.കല്ലിങ്കാല്‍.1927 ല്‍ഒാലപ്പുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.1964 ല്‍ഒാടിട്ട വാടകകെട്ടിടത്തിലേക്ക്മാറി.DPEP പദ്ധതിയുടെ ഭാഗമായി1996 ല്‍ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ല്‍ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിര്‍മ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികള്‍ പ്രവര്‍ത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അ‍ഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴല്‍ക്കിണറുകള്‍ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്.

== മാനേജ്‌മെന്റ് ==കാസര്‍ഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എല്‍.പി.എസ്.കല്ലിങ്കാല്‍.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ബേക്കല്‍ ഉപജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു

== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.കുഞ്ഞിരാമന്‍.കെ.ഗോവിന്ദന്‍നമ്പ്യാര്‍, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണന്‍,എ.അച്യുതന്‍,ഒ.അമ്പാടി.സുമതി,എം,സാവിത്രി, ശോഭന.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==സി.കെ.നാരായണപണിക്കര്‍,അഡ്വ.കെ.പ്രഭാകരന്‍,കെ.വി.ശശി,കെ.സുകുമാരന്‍.

==വഴികാട്ടി==കാഞ്ഞങ്ങാട് ടൗണില്‍നിന്നും ഇഖ്ബാല്‍റോഡ്,കൊളവയല്‍ വഴി 7 കിലോമീററര്‍ സഞ്ചരിച്ചാല്‍വിദ്യാലയത്തില്‍ എത്തിച്ചേരാം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കല്ലിങ്കാൽ&oldid=265051" എന്ന താളിൽനിന്ന് ശേഖരിച്ചത്