സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ/എന്റെ ഗ്രാമം

10:45, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanajakrishnan (സംവാദം | സംഭാവനകൾ) ('== എന്റെ ഗ്രാമം == കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശം ആണ് കിളിയന്തറ. കിളികളുടെ നാടായതിനാൽ കിളിയന്തറ എന്ന് പേര് വന്നെന്ന് ഒരു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ഗ്രാമം

കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശം ആണ് കിളിയന്തറ. കിളികളുടെ നാടായതിനാൽ കിളിയന്തറ എന്ന് പേര് വന്നെന്ന് ഒരു പക്ഷം. അതല്ല കിളിയൻ എന്ന ആദിവാസി താമസിച്ചിരുന്നത് കൊണ്ട് ആ പേരിൽ നാട് അറിയപ്പെടുന്നു എന്ന് മറുപക്ഷം. എന്ത് തന്നെ ആയാലും കവിത തുളുമ്പുന്ന മനോഹരനാമമാണിത് എന്നതിൽ നമുക്ക് അഭിമാനിക്കാം.