വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2024-25
ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് കൺവീനർ ആയി ശ്രീമതി.രാജലക്ഷ്മി .ആർ ചുമതലയേറ്റു .
ഗണിത ക്ലബ് രൂപീകരണം ,ഉത്ഘാടനം
2024 -25 അധ്യയന വർഷത്തെ ഗണിത ക്ലബ് ഉത്ഘാടനം ജൂൺ 7 ,2024 നു നടത്തുകയുണ്ടായി .ഗണിതത്തിൽ അഭിരുചിയുo താല്പര്യവും ഉള്ള കുട്ടികളെ കണ്ടെത്തി ഗണിത ക്ലബ് രൂപീകരിച്ചു .ഗണിത ക്ലബ്ബിന്റെ ലീഡർ ആയി മാളവിക (10 എ )തിരഞ്ഞെടുക്കപ്പെട്ടു .ക്ലബ് രൂപീകരണത്തോടൊപ്പം ഗണിത ക്ലബ്ബിന്റെ ആദ്യത്തെ പ്രവർത്തനം ആയി ഗണിത ക്വിസ് നടത്തി .നെയ്ഹാൻ (8 സി )ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഈ വർഷത്തെ ഗണിതമാഗസിൻ തയ്യറാക്കുന്നതിനായി മാഗസിൻകമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ലീഡർ ആയി ആഷിക് സജിയെ(10-ബി) ചുമതലപ്പെടുത്തുകയും ചെയ്തു .


-
ഗണിത ക്ലബ് രൂപീകരണം
ജൂലൈ 5 -2024


ഗണിത ക്ലബ്ബിന്റെ ജൂലൈ യിലെ ആദ്യ പ്രവർത്തനമായി ചാർട്ട് നിർമാണം മത്സരം നടത്തി .നമ്പർചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് എന്നിവയായിരുന്നു മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത് .നമ്പർ ചാർട്ട് നിർമാണമത്സരത്തിൽ മാളവിക മനോജ് -10 എ ഒന്നാം സ്ഥാനം നേടി .അശ്വിൻ .എസ് നായർ ജോമെട്രിക്കൽ ചാർട്ട് മത്സരത്തിൽ വിജയിയായി .
പൈ ദിനം -ജുലൈ 22
ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നു. ദിവസം /മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തീയതി 22/ 7 എന്നാണ് വായിക്കുന്നത്.പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പൈ ദിന ക്വിസ് നടത്തി .പൈ യുടെ ഉത്ഭവം ,ചരിത്രം ,ഉപയോഗം ,ഗണിത ശാസ്ത്രജ്ഞർ ഇവയായിരുന്നു വിഷയം ക്വിസിൽ സാന്ദ്ര -10 സി ഒന്നാം സ്ഥാനവും ആതിര- 8 ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി .


-
പൈ- ദിന ക്വിസ് വിജയികൾ
ആഗസ്റ്റ് 15 -പതാക നിർമാണം

സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം സംഘടിപ്പിച്ചു .പതാകയിൽ തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം, നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്.

-
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽനടത്തിയ പതാക നിർമാണ മത്സരം
ഗണിത ശാസ്ത്ര മേള -സ്കൂൾ തലം

സ്കൂൾ തല ഗണിത ശാസ്ത്ര മേള ആഗസ്റ്റ് 30 ,വെള്ളിയാഴ്ച്ച ഉച്ചക്ക് 1 .30 നു നടന്നു .ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ 8 സി ക്ലാസ്സിലെ നെയ്ഹാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഗണിത മേളയിൽ നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,പസിൽ തുടങ്ങി മത്സരയിനങ്ങൾ ഉൾപ്പെടുത്തിയിരുന്നു .കുട്ടികൾ വ്യത്യസ്ത മോഡലുകൾ നിർമ്മിക്കുകയും വിശദീകരിക്കുകയും ചെയ്തു .മെച്ചപ്പെട്ട മോഡലുകൾ തിരഞ്ഞെടുത്തു സബ്ജില്ലയിലേക്കുള്ള മത്സരാർത്ഥികളെ കണ്ടെത്തി.



-
വർക്കിംഗ് മോഡൽ
-
സ്റ്റിൽ മോഡൽ
-
ഗണിത ശാസ്ത്ര മേള
സബ് ജില്ലാതല ശാസ്ത്ര- ഗണിതശാസ്ത്ര മേള
ഗണിത ശാസ്ത്രത്തിൽ സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ,പസിൽ ,നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,മാത്സ് ക്വിസ് ,ഗണിത മാഗസിൻ തുടങ്ങി മത്സരങ്ങളിൽ പങ്കെടുത്തു .ഗണിത മാഗസിൻ കിളിമാനൂർ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി .
അക്ഷയ് അശോക് -10 എ -പസിൽ എ ഗ്രേഡ് നേടി .നമ്പർ ചാർട്ട് -മാളവിക മനോജ്,ജോമെട്രിക്കൽ ചാർട്ട് -അശ്വിൻ.എസ് .നായർ ,സ്റ്റിൽ മോഡൽ -ബിജിത്ത് 9 A ,വർക്കിങ് മോഡൽ -അശിൻ -9 A എന്നിവർ ബി ഗ്രേഡ് നേടി .


-
വർക്കിങ് മോഡൽ -അശിൻ -9 A ബി ഗ്രേഡ്
-
സ്റ്റിൽ മോഡൽ -ബിജിത്ത് 9 A
-
അശ്വിൻ എസ് .നായർ ,10 എ -ജോമെട്രിക്കൽ ചാർട്ട് -ബി ഗ്രേഡ്
-
മാളവിക മനോജ് -10 എ -നമ്പർ ചാർട്ട് -ബി ഗ്രേഡ്
ഗണിത മാഗസിൻ -2024: MATH WONDERS


കിളിമാനൂർ സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഗണിത മാഗസിൻ "math വണ്ടേഴ്സ്" ഒന്നാം സ്ഥാനം എ ഗ്രേഡ് നേടുകയും ജില്ലാതല മത്സരത്തിൽ എ ഗ്രേഡ് നേടകയും ചെയ്തു