ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ
ശിശു ദിന അസംബ്ലി
ശിശുദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന അസംബ്ലിയിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും കുട്ടികളെ ലഹരിയുടെ ദോഷഫലങ്ങളെകുറിച്ച് ബോധവൽക്കരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സ്കിറ്റ്, ഫ്ലാഷ് മോബ്, പ്രസംഗം എന്നിവയും അവതരിപ്പിച്ചു. അസംബ്ലിയിൽ വച്ച് ക്ലാസ്സ് മുറികളിൽ ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ FTM ശ്രീ രവി JRCകുട്ടികൾക്ക് നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, ശ്രീമതി സുധ പ്രശാന്ത് എന്നിവർ സംസാരിച്ചു
റോഡ് സുരക്ഷാ ക്വിസ്സ് (01/11/24)
ശിശുദിനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടി ചായ്യോത്ത് സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥികളായ ദേവ്ദീക്ഷ്ണ, പ്രാർഥന നമ്പ്യാർ,
വുഷു ചാമ്പ്യൻഷിപ്പ്
കേരള വുഷു അസോസിയേഷനും, കേരള സ്പോർട്സ് കൗൺസിലും സംയുക്തമായി ചേർന്നു കോഴിക്കോട് VK. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന* സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കാസറഗോഡിന്റെ GHSS ചയോത്ത്
ഒൻപതാം ക്ലാസ്സ് വിദ്യാർഥി നിവേദ്യ സാൻഷു ഫൈറ്റിൽ (ഗേൾസ് U-48kg) ബ്രോൺസ് മെഡൽ നേടി.
ശ്രീനന്ദ കേരള സ്കൂൾ വോളിബോൾ ടീമിലേക്ക്
ശിവനന്ദ ബി ആർ ക്ലാസ്സ് 8 G കേരള സ്കൂൾ ഗെയിംസ് വോളി ബോൾ സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ കേരള ടീം റിസേർവ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടു
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം
കായികമേളയ്ക്കും ശാസ്ത്രമേളയ്ക്കും പിറകെ ചിറ്റാരിക്കൽ ഉപജില്ലാ കലേത്സവത്തിലും ചായ്യോത്ത് സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. എച്ച് എസ് എസ് വിഭാഗത്തിൽ 133പോയിന്റോടെ മൂന്നാം സ്ഥാനവും, എച്ച് എസ് വിഭാഗത്തിൽ 117 പോയിന്റ്, യു പി വിഭാഗത്തിൽ 61 പോയിന്റ് , എൽ പി വിഭാഗത്തിൽ 48പോയിന്റും നേടി
ജൂൺ1 - പ്രവേശനോത്സവം
ജൂൺ 6 - പരിസ്ഥിതി ദിനാചരണം
ജൂൺ 14 - പഠനോപകരണ ശിൽപശാല
ജൂൺ 19 - വായനാമാസാചരണം-ഉദ്ഘാടനം
ജൂൺ 21 - യോഗാദിനാചരണം- 2022
എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |