ജി.ജെ.ബി.എസ്.മധൂർ/എന്റെ ഗ്രാമം
മധൂർ
കേരളത്തിലെ കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ കിഴക്കായി ആണ് മധൂർ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
മധൂർ-കാസര്ഗോടഡുനിന്നും എട്ടുകിലോമീറ്റർ വടക്കുകിഴക്ക് ഭാഗത്താണിത്. ശ്രീമത് ആനന്ദേശ്വര വിനായകക്ഷേത്രം ഇവിടെയാണ്. ശില്പവിദ്യക്ളുടെ വൈവിധ്യങ്ങഥളും,ചെമ്പ് മേല്ക്കു രയും,തോട്ടങ്ങളും കൃഷിപാടങ്ങളുടെയും നടുവിലായി സ്ഥിതിചെയ്യുന്ന അമ്പലത്തിന് മുന്വമശത്തുക്കുടിയാണ് മധുവാഹിനി പുഴയൊഴുകുന്നത്. ശിവക്ഷത്രമാണെങ്കിലും അതോടൊപ്പം ശ്രീമത് ആനന്ദേശ്വരനെയും ആരാധിക്കുന്നു. എന്നാൽ ഗണപതിക്കാണ് പ്രധാന ആരാധന മൂര്ത്തിായായി പരിഗണിക്കുന്നത്. ക്ഷേത്രത്തിലെ ശിവലിംഗം ഹരിജൻ സ്ത്രീയായ മധരു കണ്ടെത്തിയതാണെന്ന് പറയപ്പെടുന്നു. നെയ്യും,അരിയുംകൊണ്ടുണ്ടാക്കിയ അപ്പംകൊണ്ട് ഗണപതിയെ മൂടിവയ്ക്കുന്ന മൂഡപ്പ സേവയാണ് അമ്പലത്തിലെ പ്രധാനപ്പെട്ട ഉത്സവം. വര്ഷംയ തോറും നടത്തുന്നതിന് ഇതിന് വലിയ ചെലവ് ആവശ്യമുടണ്ട്. 160 വര്ഷതങ്ങള്ക്കുകശേഷം 1962ലും അതിനുശേഷം 1992ലും ഒടുവിൽ ഉത്സവം സംഘടിപ്പിച്ചത്. മരത്തിൽ കൊത്തിവെച്ച പുരാണത്തിലെ നായകകഥാപാത്രങ്ങളുടെ രൂപങ്ങള്കൊആണ്ട് അലങ്കരിച്ച നമസ്ക്കാരമണ്ഡപമാണ് മറെറാരു പ്രത്യേകത. രാമായണത്തിലെ സീതാസ്വയംവരരംഗമാണ് കൊത്തിവെച്ചതെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ മനസ്സിലാകും. മണ്ഡപത്തിൻെറ പ്രധാനപ്പെട്ട കെട്ടിടത്തിൻെറ അകത്തും പുറത്തുമുള്ള രണ്ടാം നിലയിലെയും മൂന്നാം നിലയിലെയും നിലകൾ മരത്തിൽ കൊത്തിയുണ്ടാക്കിയ മനോഹരരൂപങ്ങൾ ദര്ശിലക്കാം.
മൈസൂർ രാജാവായ ടിപ്പുസുല്ത്താ ൻ ക്ഷേത്രം ആക്രമിക്കുകയും ദാഹമകറ്റുന്നതിന് ക്ഷേത്രകിണറിലെ വെള്ളം ആര്ത്തിതയോടെ കുടിച്ചുവെന്നും അതോടെ അദ്ദേഹത്തിൻെറ മനസ്സുമാറുകയും ക്ഷേത്രത്തെ നശിപ്പിക്കാതെ തിരിച്ചുപോകുകയും ചെയ്തു.