എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം/എന്റെ ഗ്രാമം
മുതലക്കോടം
ഇടുക്കി ജില്ലയിലെ ഏക മുനിസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ഒരു ചെറു പട്ടണമാണ് മുതലക്കോടം.
പ്രസിദ്ധമായ മുതലക്കോടം മുത്തപ്പന്റെ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സെന്റ് ജോർജ്ജ് ഫെറോനാ പള്ളി, മുതലക്കോടം ആണ് മുത്തപ്പന്റെ പള്ളി എന്നറിയപ്പെടുന്നത്. തൊടുപുഴയിൽ നിന്നും ഉടുമ്പന്നൂർ - ചീനിക്കുഴി വഴി ഇടുക്കിയിലേക്കുള്ള ഒരു പാത മുതലക്കോടം ടൗണിലൂടെയാണ് കടന്നു പോകുന്നത്. ആതുര ശുശ്രൂഷാ രംഗത്ത് ഹോളീ ഫാമിലി ഹോസ്പിറ്റൽ ഇവിടെ സ്ഥിതി ചെയ്യുന്നു. വിനോദസഞ്ചാര കേന്ദ്രമായ തൊമ്മൻകുത്തിലേക്കുള്ള ഒരു പാത ഇതിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ തന്നെയാണ് പ്രസിദ്ധമായ വി. ഗീവർഗ്ഗിസ് പുണ്യാളന്റെ ഫൊറോന.
ജയ്‌ഹിന്ദ് ലൈബ്രറി എന്ന ഒരു വായനശാല മുതലക്കോടത്ത് സ്ഥിതി ചെയ്യുന്നു. 2013-ൽ മികച്ച ലൈബ്രറിയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരം ഈ ലൈബ്രറിയ്ക്ക് ലഭിച്ചു. 1947-ലാണ് ഇത് പ്രവർത്തനമാരംഭിച്ചത്.