ഗവ. എച്ച് എസ് ഓടപ്പളളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BABY SHAHNA A K (സംവാദം | സംഭാവനകൾ) (ഫോറസറ്റ്സ്റ്റേഷൻ)
ഇടവിട്ട് മുളം കാടുകളാൽ സുന്ദരമായ ഓടപ്പള്ളം കാനന ഭംഗി.
ഇടവിട്ട് മുളം കാടുകളാൽ സുന്ദരമായ ഓടപ്പള്ളം കാനന ഭംഗി.

കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം. വനത്താൽ ചുറ്റപ്പെട്ട ഒരു ഗ്രാമമാണിത്. കിഴക്ക് ഭാഗം വനപ്രദേശമാണ്. കൊല്ലികൾ ഉണ്ട് . മഴക്കാലത്ത് ഈ കൊല്ലികളിൽ നിന്ന് നീരൊഴുക്ക് പടിഞാറ് ഭാഗത്തേയ്ക്ക് ഒഴുകാറുണ്ട്. കൂടാതെ കിഴക്ക് ഭാഗത്ത് വനത്തിനുള്ളിൽ ഒരു പുഴയും ഒഴുകുന്നുണ്ട്. കിഴക്ക് ഭാഗത്ത് ചതുപ്പ് നിലങ്ങൾ ഉണ്ട് . ഇവിടെയുള്ള വലിയ ഒരു ചതുപ്പ് നിലത്തെ കുമ്പ്രം കൊല്ലി എന്നാണ് അറിയപ്പെടുന്നത്. വടക്ക് ഭാഗത്ത് വലിയ ചതുപ്പ് നിലവും കുളവും ഉണ്ട്. ചെറിയ കൈതോടുകളും ഇവിടെ ഉണ്ട് . വടക്ക് ഭാഗങ്ങളും വനപ്രദേശങ്ങളാണ്. പടിഞ്ഞാറ് ഭാഗം ചരിഞ്ഞ ഭൂപ്രദേശമാണ്. ഇവിടം വിശാലമായ വയലുകളാണ്. പഴയ കാലത്ത് ഉണ്ടായ സ്വാഭാവിക കുളങ്ങൾ ഇവിടെയുണ്ട്. ഇന്ന് മനുഷ്യ നിർമ്മിത കുളങ്ങളും ഇവിടെ കാണാനാകും. ജലസേചത്തിനും കൃഷിയാവശ്യത്തിനും ഇവ ഉപയോഗിച്ച് വരുന്നു. ഈ ഭാഗത്ത് വനത്തിനോട് ചേർന്ന് വനത്തിൽ നിന്ന് വെള്ളം ഒഴുകി എത്തുന്ന മൺതിട്ടകൾ കൊണ്ട് നിർമ്മിച്ച വലിയ ഒരു ജലസംഭരണിയും ഉണ്ട്. തെക്കുഭാഗം പൂർണ്ണമായും കരഭൂമിയാണ്. ഇവിടെ ചതുപ്പ് , കൊല്ലി, അരുവി എന്നിവ കാണപ്പെടുന്നില്ല. എന്നാൽ പഴക്കാലത്തെ കുളങ്ങൾ തെക്കുഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിൽ കാണാൻ കഴിയും . പക്ഷേ ഇന്ന് ഇവ ഉപയോഗശൂന്യമാണ്.


.