ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/എന്റെ ഗ്രാമം
മഞ്ചവിളാകം
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ് ഈ സ്ക്കൂൾ . പാറശാല ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു .