Schoolwiki സംരംഭത്തിൽ നിന്ന്
വണ്ടൻമേട്,വാക്കുകൾക്ക് വർണ്ണിക്കാൻ കഴിയാത്ത നിസ്തുല സൗന്ദര്യമാണത്.ലോക പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിക്കും,ഹൈറേഞ്ചിന്റെ പട്ടണമായ കട്ടപ്പനക്കും ഇടയിൽ പ്രൗഢിയുടെ പ്രകടനങ്ങളോ ആർഭാടത്തിന്റെ ആഘോഷങ്ങളോ ഇല്ലാതെ നിശ്ശബ്ദമായി നില കൊള്ളുന്ന ഗ്രാമം.സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ശ്രീകോവിലായ വണ്ടൻമേട്,പക്ഷേ വിപണിയുടെ ചാഞ്ചാട്ടങ്ങളെയൊക്കെ അതിജീവിച്ചുകൊണ്ട് വൈകാരിക സന്തൂലിതാവസ്ഥയുടെ നേർരേഖയിലൂടെ സഞ്ചരിക്കുന്നു.
ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ പ്രദേശമായ വണ്ടൻമേട്,സുഗന്ധദ്രവ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഏലയ്ക്കായുടെ വിള നിലമാണ്.ഏലം വിളവി
സേവ് ചെയ്യുക...
< എസ്.എ.എച്ച്.എസ് വണ്ടൻമേട്
ന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനത്താണ് വണ്ടൻമേട് പ്രദേശം. കുരുമുളക്,ഗ്രാമ്പൂ ആദിയായ സുഗന്ധ വിളകളും ഈ പ്രദേശത്ത് സമൃദ്ധമാണ്. പ്രകൃതിദത്തമായ ശീതികരണ സംവിധാനം ഈ നാടിന്റെ അനുഗ്രഹമാണ്. ജനസാന്ദ്രതയിൽ സാമാന്യനിലവാരം പുലർത്തുന്ന ഈ ഗ്രാമം സർവ്വ മത സൗഹാർദത്തിന്റെ സൗന്ദര്യവും സംഗമിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ വണ്ടൻമേട് സെന്റ് ആന്റണീസ് യു പി സ്കൂളും നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്കൂളും ആദ്യകാല പുരോഗതിക്ക് ചുക്കാൻ പിടിച്ചു. പിന്നീട് സെന്റ് ആന്റണീസ് യു പി സ്കൂൾ ഹൈസ്കൂളായും നെഹ്റു സ്മാരക സ്കൂൾ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. പുറ്റടി ഹോളിക്രോസ് കോളേജും, ആമയാർ എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളും പിൻമുറക്കാരായി അവരുടെ സേവനവും ആത്മാർത്ഥമായി അനുഷ്ഠിക്കുന്നു. ഹരിതാഭമായ ഈ ഗ്രാമം നഗരവത്കരണത്തിന്റെ കിരണങ്ങൾ ഇനിയുമേശാതെ ഗ്രാമീണ കന്യകയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നു.സമകാല പുരോഗതിയുടെ സ്പന്ദനങ്ങൾ ആവാഹിച്ചു കൊണ്ട് തായിവേരുകളെ കരുത്തുറ്റതാക്കികൊണ്ട് നവയുഗ ശില്പികളെ സൃഷ്ടിക്കാൻ ഈ ഗ്രാമം വെമ്പുകയാണ്.അതിന് സാക്ഷാത്കാരമേകുവാൻ ഞങ്ങളും