ഗവ.യു പി​ ​എസ് കണ്ടന്തറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ടന്തറ

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ടന്തറ. വെങ്ങോല പഞ്ചായത്തിൻ് കീഴിലാണ് ഇത് വരുന്നത്. ഇത് മധ്യകേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാഴക്കുളത്തു നിന്നും 6 കി മി അകലെയാണ്,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 221 കി മി അകലെയും ആണ് കണ്ടന്തറ ഗ്രാമം സ്ഥിതി ചെയ്യുന്നത് . കാളിയാർ നദിയുടെ തീരത്തുള്ള വളരെ മനോഹരമായ ഒരു ഗ്രാമമാണിത്.പെരുമ്പാവൂർ,കോതമംഗലം,മുവാറ്റുപുഴ എന്നിവ കണ്ടന്തറക്കു അടുത്തായിട്ടുള്ള സിറ്റികൾ ആണ് .