ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 6 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37544 (സംവാദം | സംഭാവനകൾ) (activity)

പ്രവേശനോത്സവം

കോവിഡ് പ്രതിസന്ധി മൂലം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ പ്രവേശനോത്സവം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓൺലൈനിലൂടെയാണ് നടത്തപ്പെടുന്നത്. കുട്ടികളെല്ലാവരും ഓൺലൈൻ മീറ്റിംഗിലൂടെ പുതിയ ക്ലാസ് ടീച്ചറെ പരിചയപ്പെടുകയും മറ്റു കൂട്ടുകാരെ പരിചയപ്പെടുകയും ചെയ്തു. പ്രധാന അധ്യാപിക നവാഗതരെയും മറ്റു കുട്ടികളേയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു. ഓൺലൈനിലൂടെ ആണെങ്കിൽ തന്നെയും വളരെ നല്ല രീതിയിൽ പ്രവേശനോത്സവം ആഘോഷമാക്കാൻ സാധിച്ചു.


ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് നടത്തപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഓൺലൈനിലൂടെ അധ്യാപിക പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പരിസരത്ത് പ്രധാന അധ്യാപിക വൃക്ഷത്തൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്കുള്ള വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൂപ്പിൽ ഇട്ടു. ജൈവവൈവിധ്യ പാർക്ക് വിപുലപ്പെടുത്തി. ഓൺലൈനിലൂടെ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.






വായനാദിനം

മലയാള മലയാളിയെ അക്ഷരത്തിനും വായനയുടെയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത് പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19 വായന ദിനമായി ആചരിക്കുന്നത്. വായന ദിനവുമായി ബന്ധപ്പെട്ട മുൻകൂട്ടി ഒരുക്കങ്ങൾ ആസൂത്രണം ചെയ്യുന്നു. അതിനു മുന്നോടിയായി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ വായിച്ച് പുസ്തകത്തിന്റെ ഒരു വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നു. വായനാ മത്സരം സംഘടിപ്പിക്കുന്നു. പത്രവാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.

ഹിരോഷിമ ദിനം

ജപ്പാനിലെ ഹിരോഷിമ നഗരത്തെ അമേരിക്ക അണുബോംബ് ഉപയോഗിച്ച ചാരമാക്കി ദിനമാണ് 1945 ഓഗസ്റ്റ് 6. അന്നേദിവസം നാം ഹിരോഷിമ ദിനമായി ആചരിക്കുന്നു. കുട്ടികളെല്ലാവരും സഡാക്കോ കൊക്കിനെ നിർമ്മിക്കുന്നു. അണുബോംബ് വർഷിച്ച അതിന്റെ വീഡിയോ പ്രദർശനം നടത്തുന്നു. ഹിരോഷിമയിൽ മരിച്ചതും നിരാലംബരും അസുഖബാധിതനായ ആളുകളെ അനുസ്മരിക്കുന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു. പത്രക്കട്ടിംഗുകളും വാർത്തകളും പരിചയപ്പെടുത്തുന്നു.










സ്വാതന്ത്ര്യ ദിനം

എല്ലാ വർഷവും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ പതാക ഉയർത്തുന്നു. ദേശീയ ഗാനം ആലപിക്കുന്നു. സ്വാതന്ത്ര്യദിന പാലുകൾ സംഘടിപ്പിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി കുട്ടികളുടെ കലാപരിപാടികൾ ഓൺലൈനിലൂടെ നടത്തപ്പെടുന്നു. കുട്ടികൾ വിവിധ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷങ്ങൾ ധരിക്കുന്നു. പതാക നിർമ്മിക്കുന്നു. പോസ്റ്ററുകൾ നിർമ്മിക്കുന്നു. പ്രധാന അധ്യാപിക കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു. പിടിഎ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ മീറ്റിംഗ് നടത്തുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു.

ഓണാഘോഷം

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെടുന്നു. ഓണപ്പാട്ട് വഞ്ചിപ്പാട്ട് പ്രസംഗം തുടങ്ങിയ വിവിധങ്ങളായ മത്സരങ്ങളും ഓണക്കളികളുടെ ഭാഗമായി മിഠായി പിറക്കൽ, കസേരകളി, വടംവലി മത്സരം തുടങ്ങിയവയും നടത്തപ്പെടുന്നു. കുട്ടികൾ പുതു വസ്ത്രങ്ങൾ ധരിച്ച് സ്കൂളിൽ എത്തുന്നു. അത്തപ്പൂക്കളം ഇടുന്നു. പായസം സദ്യ ഇവ നൽകുന്നു.

ശിശുദിനം

കുട്ടികളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 എല്ലാ വർഷവും ശിശുദിനമായി ആചരിക്കുന്നു. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുന്നു. വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു. പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിക്കുന്നു. ചാച്ചാജിയുടെ സന്ദേശങ്ങൾ കൈമാറുന്നു. നെഹ്റു തൊപ്പി നിർമ്മിക്കുന്നു. ശിശുദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മധുരം വിതരണം ചെയ്യുന്നു.

ക്രിസ്മസ് ആഘോഷം

എല്ലാവർഷവും വിപുലമായ രീതിയിൽ തന്നെ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പുൽക്കൂട് നിർമ്മിക്കുന്നു. നക്ഷത്ര വിളക്ക് തൂക്കുന്നു. മുഖ്യാതിഥിയെ ക്ഷണിക്കുന്നു. കുട്ടികൾ ചുവപ്പും വെള്ളയും ആയ വസ്ത്രങ്ങൾ ധരിക്കുന്നു. വിവിധ കലാ പരിപാടികൾ നടത്തുന്നു. കേക്ക് വിതരണം ചെയ്യുന്നു. മുഖ്യാതിഥി ക്രിസ്മസ് ദിന സന്ദേശം നൽകുന്നു.




പുതുവത്സരദിനം

പ്രധാനാധ്യാപിക കുട്ടികൾക്ക് പുതുവർഷ ആശംസകൾ നല്കുന്നു. പുതുവർഷത്തിലേക്ക് എല്ലാ കുട്ടികളെയും വരവേൽക്കുന്നു. മധുരപലഹാരങ്ങൾ നൽകുന്നു. പുതുവർഷ പ്രതിജ്ഞ എടുക്കുന്നു. ഒരുമിച്ച് പ്രാർത്ഥിക്കുന്നു.

റിപ്പബ്ലിക് ദിനം

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു. ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു.ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു.







പ്രവേശനോൽസവം (2024-25)

2024-25 അക്കാദമിക വർഷത്തെ പ്രവേശനോൽസവം ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു. പി.ടീ.എ പ്രസിഡന്റ്  ശ്രീ. സൈജു .പി. ജോയലിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ്  ശ്രീ സാം പട്ടേരിൽ നിർവഹിചു.

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ന്  സ്കൂൾ വളപ്പിൽ വൃക്ഷത്തൈകളും ചെടികളും നട്ടുകൊണ്ട് അദ്ധ്യാപകരും കുട്ടികളും ലോക പരിസ്ഥിതി ദിനം ആചരിച്ചു.

വായനാ മാസാചരണം

ജൂൺ 19 വായനാ ദിനാചരണത്തെ തുടർന്ന് ഒരു മാസത്തേയ്ക്ക് വായനാ ദിന പ്രവർത്തനങ്ങൾ നടത്തി. വായനാ മൽസരം, പ്രസംഗ മൽസരം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്ം മൽസരം, ആസ്വാദനക്കുറിപ്പ് , കഥാരചന, കവിതാരചന എന്നിവ നടത്തി.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് മുൻ കായികാധ്യാപകൻ ശ്രീ ലാലു സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനം നടത്തപ്പെട്ടു.

വിദ്യാരംഗം, ശാസ്ത്രരംഗം ഉദ്ഘാടനം

വിദ്യാരംഗം ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ വിനയസാഗർ സർ ഉദ്ഘാടനം ചെയ്തു. വായനാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.


ശാസ്ത്രരംഗം ഉദ്ഘാടനം പരിയാരം ഗവൺമെന്റ് യു പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ ശ്രീ ജേക്കബ് ജോർജ്ജ് സർ ഉദ്ഘാടനം ചെയ്തു. ലളിതമായ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രബോധം ഉളവാക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്യിച്ചു.

ലോക ലഹരി വിരുദ്ധ ദിനം.

ജൂൺ 26 ന് ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ മുതലായ വിവിധ പ്രവർത്തനങ്ങളോടെ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.