സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ജൂനിയർ റെഡ് ക്രോസ്/2024-25
ജെ ആർ സി പരിസ്ഥിതി ദിനാചരണം നടത്തി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC കുട്ടികൾക്ക് പച്ചക്കറി വിതരണം സെന്റ് മേരീസ് സ്കൂളിന്റെ എജ്യുകെയർ കൺവീനർ ശ്രീ. അരുൺ കുമാർ സർ ഉദ്ഘാടനം ചെയ്തു വിതരണം നടത്തുകയുണ്ടായി. ബയോളജി വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ഷാലി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് JRC സെന്റ് മേരിസ് യൂണിറ്റിന്റെ നേതൃത്വത്തിൽ, സിഗ്നേച്ചർ ക്യാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ സെമിനാർ, ലഹരി വിരുദ്ധ റാലി തുടങ്ങി വിവിധപരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി.
ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗ ട്രെയിനർ മിസ്സിസ് നിഷ തോമസിന്റെ നേതൃത്വത്തിൽ യോഗ ക്ലാസ്JRC യൂണിറ്റ് സംഘടിപ്പിച്ചു.
യുദ്ധവിരുദ്ധ റാലി
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് JRC ST. MARY'S HS KOODATHAI യൂണിറ്റ് യുദ്ധവിരുദ്ധ റാലിയും, സെമിനാറും സംഘടിപ്പിച്ചു.
എല്ലാം നഷ്ടമായവർക്ക് ഒരു കൈത്താങ്ങായി സെൻമേരിസ് ഹൈസ്കൂൾ കൂടത്തായി JRC യൂണിറ്റും. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവശ്യമായ സാധനങ്ങൾ നമ്മുടെ ബഹുമാനപ്പെട്ട HM ശ്രീ.തോമസ് അഗസ്റ്റിൻ സാറിന് സ്കൂളിന്റെ JRC ലീഡർ ആയ അൽക്ക സി. കെ നൽകി നിർവഹിക്കുന്നു.
കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂൾ എൽ.പി വിഭാഗം ജെ.ആർ.സി രണ്ടാം ബാച്ചിന്റെ സെറിമണി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് അഗസ്റ്റിൻ നിർവഹിച്ചു.
ജെ.ആർ. സി ഹൈസ്കൂൾ കൗൺസിലർ സിസ്റ്റർ വിനീത്, മറ്റ് കൗൺസിലർമാരായ തേജസ്, ജൂനിയ, അഞ്ജലി, ആകാശ് തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.