ജി.എച്ച്.എസ്.എസ്. പാണ്ടി
ജി.എച്ച്.എസ്.എസ്. പാണ്ടി | |
---|---|
വിലാസം | |
കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, കന്നട (ಕನ್ನಡ) |
അവസാനം തിരുത്തിയത് | |
21-01-2017 | Narayandelampady |
ചരിത്രം
സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയില്‍ അടവിയും,അരുവിയും അതിര്‍ത്തി പങ്കിടുന്ന ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ ഗ്രാമത്തിലെ പാണ്ടി പ്രദേശത്ത് ഐശ്വര്യത്തോടെ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ഗവ.ഹൈസ്കൂള്‍ പാണ്ടി. പതിനൊന്നാം വാര്‍ഡില്‍ നിലകൊള്ളുന്ന ഈ വിദ്യാലയത്തില്‍ 500-ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ ഇടപ്പറമ്പ, മള്‍ട്ടി ഗ്രേഡിംഗ് ലേണിംഗ് സെന്റര്‍ മല്ലംപാറ, ഐ.സി.ഡി.എസ്സിന്റെ നിയന്ത്രണത്തിലുള്ള പാണ്ടി അംഗന്‍വാടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഏക ആശ്രയം ഈ സ്കൂളാണ്. മലയോര ഗ്രാമ മായതിനാല്‍ ഏറേയും കുട്ടികള്‍പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്നവരാണ്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്കൂളാണ് പാണ്ടി. എങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതസ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഒരു പരിധിവരെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളിലെഭുരിഭാഗം കുട്ടികളും പട്ടികജാതി,പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്നവരാണ്.അതിനാല്‍ കുട്ടികള്‍സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് പഠിക്കാനുള്ള അന്തരീക്ഷം വീടുകളില്‍ നിന്നും വേണ്ടത്ര ലഭിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കുകയാണെങ്കില്‍ നല്ലൊരു വിജയ പ്രതീക്ഷ നേടാന്‍ ഈ സ്കൂളിനു സാധിക്കും.
വിദ്യാലയ ചരിത്ര സംക്ഷിപ്തം
സാംസ്കാരികമായും , ചരിത്രപരമായൂം ഈ പ്രദേശത്തിന് പുരാണങ്ങളുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. ചിരപുരാതന സംസ്കാരത്തിന്റെ ചിതലരിക്കാത്ത ചില ചരിത്ര സത്യങ്ങള്‍കിടന്നുറങ്ങുന്ന മണ്ണാണിവിടം. പാണ്ടവരുടെ ദേശമായും ഇതിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.പാണ്ടവപുരം ലോപിച്ച് പാണ്ടി ആയി മാറി എന്നാണ് ചരിത്ര ഭാഷ്യം. ഇക്കൊ ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശങ്ങള്‍ സ്കൂളിനോട് ചേര്‍ന്ന് കിടക്കുന്നുമുണ്ട്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയിലുള്ള ചരിത്ര പ്രധാനമായ ധാരാളം പ്രദേശങ്ങള്‍ഇവിടെയുണ്ട്. ഇവയില്‍ ചിലതാണ് തീര്‍ത്ഥങ്കര (കണ്വമഹര്‍ഷി തപസ്സുചെയ്തതായി പറയപ്പെടുന്ന സ്ഥലം), കവടിയങ്ങാനം (ശിവപാര്‍വ്വതീ മഹിമ) ,മനോഹരമായ കാട്ടാറുകള്‍,അര്‍ക്കരശ്മികള്‍ ഏല്‍ക്കാത്ത ഘോര വനങ്ങള്‍ എന്നിവയൊക്കെ ഈ പ്രദേശത്തെ ധന്യമാക്കുന്നു. 1929 – ല്‍ ഇന്നത്തെ സ്കൂളില്‍ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അധ്യാപക രക്ഷാകര്‍തൃ സമിതികള്‍, പൗര പ്രമാണിമാര്‍,നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായിപറയുന്നു. സാമൂഹ്യപരമായും,വരേണ്യവര്‍ഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകള്‍ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായിനാട്ടുകാര്‍ ൈകോര്‍ക്കുകയാണുണ്ടായത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
കാലം | പ്രധാനാദ്ധ്യാപകര്‍ |
---|---|
1950 - 1954 | വിഷ്ണുപാലന്‍ |
1955 -1975 | കൃഷ്ണനായക് |
1977 - 1987 | സുധാമന്‍.എ.സി |
1990 -1991 | സഞ്ജീവ ഷെട്ടി |
1991 -1992 | ചന്ദ്രശേഖര ഭട്ട് |
1992 -1993 | മുഹമ്മദ്.സി.എ |
1993 -1994 | സുബ്രായ കേകുണായ |
1994 -1995 | രാമ ഭട്ട് |
1995 -1996 | മുഹമ്മദ് യാക്കൂബ് |
1998 -2000 | വിശ്വാശ്വര ഭട്ട് |
2001 - 2004 | ഗോപാലകൃഷ്ണ ഭട്ട് |
2004 - 2005 | ശിവഷെട്ടി |
09.11.2005 - 11.07.2007 | ശ്രീകൃഷ്ണ അഗിത്തായ |
06.09.2007 – 06.08.2008 | സത്യനാരായണ ഭട്ട് |
07.08.2008 - 22.03.2010 | ഉഷാകിരണ.എച്ച് |
17.12.2010 - 06.09.2011 | ഗംഗാധരന്‍ എം |
07.09.2011 – 29.12.2011 | കെ. ജയപ്രകാശ് |
30.12.2011 - 16.06.2014 | രാമേശ്വര ഭട്ട് എസ് |
06.08.2014 - 30.06.2015 | ശിവകുമാര കെ |
01.10.2015 - 08.07.2016 | സാവുദെവ നായക് കെ |
13.12.2016 - Continuing..... | നാരായണ ഡി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="12.533367" lon="75.209237" zoom="18" width="350" height="350" selector="no" controls="none">11.071469, 76.077017, GHS PANDIGovt. High School Pandi,Delampady Panchayat,Kasaragod District,Kerala State 67154312.031094, 75.586967</googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.