സെന്റ് മേരീസ് എൽ പി സ് ചാക്കോഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37511 (സംവാദം | സംഭാവനകൾ) ('{{prettyurl|St. Mary's L.P.S. Chackombhagom }} {{Infobox School| പേര്=സെന്റ് മേരീസ് എൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സെന്റ് മേരീസ് എൽ പി സ് ചാക്കോഭാഗം
വിലാസം
കടമാൻകുളം

പത്തനംതിട്ട ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-01-201737511



കല്ലൂപ്പാറ ദേശത്തിലെ ആദ്യവിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കല്ലൂപ്പാറ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കല്ലും പാറകളും നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇത്.ഏതാണ്ട് 95 കിലോമീറ്ററുകളോളം ദൈര്‍ഘ്യം വരുന്നതും പുളിക്കീഴ് കീച്ചേരിവാലില്‍ പമ്പാനദിയുമായി സംഗമിക്കുന്നതുമായ മണിമലയാറ് ഒരു കണ്ഠാഭരണം പോലെ ഈ ഗ്രാമത്തെ തലോലിക്കുന്നു.കുന്നിന്‍തടങ്ങളാലും നദീ തടങ്ങളാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂമി. മല്ലപ്പള്ളി താലൂക്കില്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂള്‍ ആണ്. തിരുവല്ലയില്‍ നിന്ന് 7 km കിഴക്കായും മല്ലപ്പള്ളിയില്‍ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ സ്ഥാനം.പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂര്‍, ഇരവിപേരൂര്‍ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്. കല്ലൂപ്പാറ ക്ഷേത്രത്തിന് തെക്കുവശം ഇടപ്പള്ളി രാജാവ് അനുവദിച്ച സ്ഥലത്ത് ത്രിശാലയായി ഓലകെട്ടിയ കെട്ടിടത്തില്‍ പെണ്‍പള്ളിക്കുടമായി തുടങ്ങിയ ഈ സ്ഥാപനം 1911 മുതല്‍ LP SCHOOL ആയി പ്രവര്‍ത്തനം തുടര്‍ന്നു. കേരള സംസ്ഥാന രൂപീകണത്തിനു ശേഷം ഇത് UP SCHOOL ആക്കുകയും പള്ളിക്കു വടക്കുവശം എല്‍.പി. സ്കൂള്‍ നിര്‍മ്മിക്കുകയും ചെയ്തു.1984- ല്‍ പള്ളിക്കു വടക്കുവശം ഹൈസ്കൂള്‍ അനുവദിച്ചപ്പോള്‍ UP Section ഇങ്ങോട്ടു മാറ്റുകയും എല്‍.പി.സ്കൂള്‍ പഴയ UP SCHOOL കോമ്പൗണ്ടിലേക്കു മാറ്റുകയും ചെയ്തു. കഴിഞ്ഞ 9 വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്.മുന്‍വര്‍ഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉള്‍ക്കൊള്ളിച്ച് 'വേരുകള്‍ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കി യിരുന്നു.സുസജ്ജമായ ഐ.റ്റി ലാബ്,ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സയന്‍സ് ലാബ്,മികച്ച ലൈബ്രറിസൗകര്യം,ഗണിതലാബ് , സ്മാര്‍ട്ട് ക്ലാസ് റും എന്നിവ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു . ഇന്റര്‍നെറ്റ് സൗകര്യം,പ്രൊജക്ടര്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ മള്‍ട്ടീ മീഡിയറൂംഎന്നിവയുംവിദ്യാര്‍ത്ഥികള്‍ക്ക്പ്രയോജനപ്പെടുത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . സുസജ്ജമായ LIBRARY ,COMPUTER LAB, SCIENCE LAB, MUTI MEDIA ROOM ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റര്‍നെറ്റ് സൗകര്യം ലാബില്‍ ലഭ്യമാണ്. it @ School മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ലാബ് പ്രവര്‍ ത്തനങ്ങള്‍ നടന്നു വരുന്നു. പാഠഭാഗങ്ങള്‍ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാന്‍ അധ്യാപകര്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തു ന്നുണ്ട്. മള്‍ട്ടി മീഡിയ റൂം ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്.കുട്ടികള്‍ക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളില്‍ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികള്‍ വായിക്കുവാന്‍ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുട്ടികള്‍ക്ക് ഇരുന്നു വായിക്കുവാനാവശ്യമായ കസേരകള്‍ ജില്ലാ- പഞ്ചായത്തില്‍ നിന്നും നല്‍കിയിട്ടുണ്ട്. UP വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാല്‍ പരിപാടികള്‍ നടത്തേണ്ടിവരുമ്പോള്‍ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാന്‍ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയര്‍ത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ടിന്‍സ് ക്ലബ്.പ്രവര്‍ത്തനങ്ങള്‍.
  • ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഹിന്ദി ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍. സ്ക്കൂള്‍മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവര്‍ത്തനങ്ങള്‍

. 2007-2008 അദ്ധ്യയന വര്‍ഷം മുതല്‍ SSLC പരീക്ഷയില്‍ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്.2016 മാര്‍ച്ചില്‍ നടന്ന SSLC പരീക്ഷയിലും മെച്ചപ്പെട്ട വിജയം നേടാന്‍ സ്ക്കൂളിന് കഴിഞ്ഞു. .മുന്‍വര്‍ഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉള്‍ക്കൊള്ളിച്ച് 'വേരുകള്‍ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.ജൈവകൃഷി സമ്പ്രദായം പ്രാവര്‍ത്തികമാക്കി സ്കൂളില്‍ ലഭ്യമായ സ്ഥലത്ത് പച്ചക്കറികള്‍ , വാഴ മുതലായ മെച്ചപ്പെട്ട രീതിയില്‍ കൃഷി ചെയ്തു വരുന്നു.2015,-മുതല്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന 'നിറവ് ' എന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രദര്‍ശനം സ്ക്കൂളില്‍ എല്ലാ വര്‍ഷവും നടത്തിവരുന്നു.

മാനേജ്മെന്റ്

കേരള പൊതുവിദ്യാഭ്യാസ വകുപ്പ്- ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ (GOVT. OF KERALA) മേല്‍നോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)- KALLOOPPARA NAME OF GRAMA PANCHAYATH- KALLOOPPARA NAME OF BLOCK PANCHAYATH-MALLAPPALLY

പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും  തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും  മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും  ചുമതലയിന്‍ കീഴില്‍ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു.

സര്‍വശിക്ഷാ അഭിയാന്‍(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങള്‍ നല്‍കിവരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1984 - 88 സി.കെ ബാലഗോപാലക്കുറുപ്പ്
1988 - 89 എം. എ അലക്സാണ്ടറ്‍
1989 - 90 കെ.അമ്മിണി
1990 - 94 മേരിക്കുട്ടി വര്‍ഗീസ്
1994- 96 ‌‌‌ററി.ജെ. ഏലിയാമ്മ
1996 - 97 ഡി.ബാലാമണിയമ്മ
1997-98 എം. കെ. പുഷ്പവതി
1998- 99 മേരി ഐസക്
1999 - 2001 റ്റി. പി. പൊന്നമ്മ
2001 - 05 സി. സി, റെയ്ച്ചല്‍
2005- 06 കെ.റ്റി. വാസുദേവന്‍.
2006 - 07 കെ. കെ .സുമംഗല
2007 - 10 ടി. വി. മാത്യു
2010-2014 കുഞ്ഞമ്മ മാത്യു
2014- രേണുകാഭായി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

.ശ്രീ. ടി.എസ്. ജോണ്‍-കേരള നിയമസഭ സ്പീക്കര്‍

വഴികാട്ടി

* തിരുവല്ലായില്‍  നിന്നും 9  KM   കിഴക്കായി മല്ലപ്പള്ളി  താലൂക്കില്‍  സ്ഥിതിചെയ്യുന്നു.        
* മല്ലപ്പള്ളിയില്‍  നിന്നും 8 കി.മി.  അകലം


School Map {{#multimaps:9.3955048,76.6319458| zoom=15}}