ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലസാഹിത്യവേദി

  2024-25അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ജൂൺ 6-ന് രൂപീകരിച്ചു.  ഹൈസ്കൂൾ വിഭാഗം കോർഡിനേറ്ററായി ശാന്തകുമാരി ടീച്ചറും യുപി വിഭാഗത്തിന്റെ കോഡിനേറ്ററായി ശ്രീരേഖ ടീച്ചറും ചുമതലയേറ്റു.

ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വയനാപക്ഷാചരണം നടത്തി. ഗോത്ര കവി പ്രകാശ് ചെന്തളം വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു.

വിവിധ കൂട്ടങ്ങൾ

സ്കൂളിൽ വിവിധ കൂട്ടങ്ങളുടെ രൂപീകരണം നടത്തുകയുണ്ടായി... പാട്ടുക്കൂട്ടം, വരക്കൂട്ടം, ആസ്വാദനക്കൂട്ടം, കഥക്കൂട്ടം, കവിതക്കൂട്ടം  എന്നിങ്ങനെ പലതരം കൂട്ടങ്ങൾ ആണ് രൂപീകരിക്കുകയുണ്ടായത്..വിവിധ  കൂട്ടങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഉള്ള അവസരം നൽകി.

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തിൽ സ്കൂളിൽ "ബഷീർ ദ മാൻ ഡോക്യുമെന്ററി " കുട്ടികൾക്കായി പ്രദർശിപ്പിച്ചു