ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/പ്രവർത്തനങ്ങൾ/2024-25
സ്കൂൾ പ്രവർത്തനങ്ങൾ 2024 -2025
ജൂൺ 3 - സ്കൂൾ പ്രവേശനോത്സവം
2024 ജൂൺ 03 തിങ്കളാഴ്ച വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ഹെഡ്മാസ്റ്റർ ആർ. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൾ ഉദ്ഘാടനം ചെയ്തു. സാന്നിധ്യം : സ്റ്റാഫ്, പി ടി എ & എസ് എം സി
ജൂൺ 5 - പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളിലെ കുട്ടികളും പോസ്റ്ററുകൾ തയ്യാറാക്കുകയും മറ്റുള്ള കുട്ടികൾക്ക് അവ കാണാനുള്ള അവസരമൊരുക്കുകയും ചെയ്തു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് യു. പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.സ്റ്റാഫ് കോർഡിനേറ്റർ : ശ്രീജ യു. പി. വി.
SPC മധുരവനം പദ്ധതി - 2024 ജൂൺ 05
SPC മധുരവനം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ തൈകൾ നട്ടുപിടിപ്പിച്ചു.
സ്റ്റാഫ് കോർഡിനേറ്റർ : രമ്യ കെ ആൻഡ് വിജയൻ എം പി
ജൂൺ 13
പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് - 2024 ജൂൺ 13
ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റർ ആർ . രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ഡോ: കെ ബി ബഷീർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
സ്റ്റാഫ് കോർഡിനേറ്റർ : ദിവ്യ ഇ. പി.
ഉന്നത വിജയികൾക്കുള്ള അനുമോദനം - 2024 ജൂൺ 13
യു. എസ്. എസ്., എസ് എസ് എൽ സി, പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ഉന്നതവിജയികളെയെല്ലാം ഉപഹാരങ്ങൾ നൽകി അനുമോദിച്ചു . എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടാൻ സ്കൂളിന് സാധിച്ചിരുന്നു.
സാന്നിധ്യം : സ്റ്റാഫ്, പി ടി എ & എസ് എം സി