വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 29 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmeths (സംവാദം | സംഭാവനകൾ) ('= '''പ്രവേശനോത്സവം''' = എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പ്രിൻസിപ്പൽ പി പി മജീദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പ്രിൻസിപ്പൽ പി പി മജീദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ അധ്യക്ഷത വഹിച്ചു. മോഹിനിയാട്ടം, ഒപ്പന, തിരുവാതിര , കളരി , തൈക്കോണ്ട, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls എന്നിവരുടെ അകമ്പടിയോടെ നവാഗതരെ അസംബ്ലിയിലേക്ക് ആനയിച്ചു. നവാഗതർക്ക് ആശംസാ കാർഡ് വിതരണം ചെയ്തു. എല്ലാവർക്കും മധുരവിതരണം നടത്തി.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ, പി. സുവർണ്ണ, പി റജ്ന, സിപി സുമലത, അഭിലാഷ്, കെ ആർ ശ്രീരഞ്ജിനി, കെ പ്രജിത, സി കെ ഉമ്മർ, ഇ സി മുസ്തജിബ്, പ്രഭേഷ് എന്നിവർ നേതൃത്വം നൽകി.