ഗവ. എസ്. കെ. വി. എല് പി. എസ്. പോരുവഴി/ചരിത്രം/വിശദമായി.....
1927 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.ഈ പ്രദേശത്തെ പ്രൈമറി സ്കൂളുകൾ ഇല്ലാത്തതിനാൽ സാധാരണ കുടുംബത്തിലെ കുട്ടികളുടെ വിഷമതകൾ മനസ്സിലാക്കി സന്മനസ്സുള്ള ചില വ്യക്തികൾ സ്കൂൾ കെട്ടിട നിർമാണത്തിനായി സ്വന്തം സ്ഥലം നല്കുകയാണുണ്ടായത്.അങ്ങനെ ഇവുടുത്തെ ജനങ്ങുളുടെ കൂട്ടായ്‍മയുടെ ബലമായി ഈ സർക്കാർ സ്കൂൾ നിലവിൽ വന്നു.സ്കൂളിന്റെ തുടക്കത്തിൽ ഓല ഷെഡ്ഡുകളിലായിരുന്നു ക്ലാസ് പ്രവർത്തിച്ചിരുന്നത്.കുട്ടികളുടെ ബഹുല്യവും സ്ഥല പരിമിതിയും കണക്കിലെടുത്തു ഓട് മേഞ്ഞ 3 ക്ലാസ്റൂമും നിലവിൽ വന്നു.പഞ്ചായത്തു അടിസ്ഥാനത്തിൽ ചുറ്റുമതിൽ നിർമിക്കുകയും കുട്ടികൾക്ക് കുടിവെള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യത്തിൽ ഉണ്ടായ മാറ്റം ശ്രെദ്ധേയം ആയി.1993 ൽ OBB യുടെ സാന്നിധ്യത്തിൽ ഒരു കെട്ടിടം കൂടി വരുകയും അതിലൊന്നിൽ പ്രീ-പ്രൈമറി ക്ലാസ് ആരംഭിക്കുകയും ചെയ്തു.ഒരു ചെറിയ ഓലകെട്ടിടത്തിൽ നിന്നും ഇന്ന് മിക്ക സൗകര്യങ്ങളോടും കൂടി തല ഉയർത്തി നിൽക്കുന്ന ഈ സ്കൂളിനെ വിജയത്തിൽനിന്നും വിജയത്തിലേക്ക് എത്തിക്കുന്നതിൽ ഈ പ്രദേശത്തെ നല്ലവരായ ജനങ്ങളും പ്രഥമാധ്യാപകരും മറ്റും വഹിച്ച പങ്ക് ശ്ലാഖനീയം തന്നെ.