ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സ്പോർട്സ് ക്ലബ്ബ്
ദേശീയ ചാമ്പ്യൻഷിപ്പ്
നമ്മുടെ സ്കൂളിനു മികവിന്റെയും , വിജയങ്ങളുടെയും പെരുമഴക്കാലവും. ഈ മാസം 25 മുതൽ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്ന ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനു വേണ്ടി കേരളത്തിനായ് കളത്തിലിറങ്ങുന്ന 14 പേരിൽ ആറുപേരുംനെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് . ഗോപിക , ജിൻഷ ഷെറിൻ , അപർണശ്രീ , സൽവാ ഷരിൻ അർച്ചന , അപർണ എന്നീ വിദ്യാർത്ഥികളാണത്.കേരളാ ടീമിനെ നയിക്കുന്നതും നമ്മുടെ ഗോപിക തന്നെയാണ് . സ്‌കൂളിലെ കായികാധ്യാപിക സിആർ ശാന്തി ടീച്ചറുടെ ശിക്ഷണ മികവിലൂടെയാണ് ഇവർക്ക് ഈ നേട്ടം കൈവരിക്കാനായത്. കായികാധ്യാപിക എന്നതിലുപരി ഗോപിക എന്ന വിദ്യാർത്ഥിയുടെ മാതാവുമാണ് ശാന്തി ടീച്ചർ. ടീച്ചരിനിത് ഇരട്ടി മുധുരമാണ്. ഇവർക്ക് പുറമേ കോട്ടയം ജില്ലക്ക് വേണ്ടി നെല്ലികുത്ത് നീന്നു നസീബ പികെ എന്ന വിദ്യാർത്ഥിയുമുണ്ട്. ദേശീയ ചാമ്പ്യൻഷിപ്പിനു ശേഷം സിംബാബ്‌വേയുമായി നടക്കുന്ന നാല് മത്സരങ്ങള്ള പരംപരയിൽ ഇന്ത്യൻ ടീമിന് വേണ്ടി കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു താരങ്ങൾ ഗോപികയും , ജിൻഷ ഷെറിനും നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ തന്നെയാണ് . കൂടെ വയനാടിൽ നിന്നുളള ശാമിനി എന്ന വിദ്യർത്ഥികൂടിയുണ്ട് കേരളീയർക്ക് അത്രയോന്നും പരിചിതമാല്ലാത്ത കായികയിനമാണ് ഡ്യു ബാൾ . ഹാൻഡ് ബാളിന്റെ മറ്റൊരു രീതി എന്ന് വേണമെങ്കിൽ പറയാം . ഫുട്ബാൾ മൈതാനത്തിൻറെ പകുതിയിലേറെ വരുന്ന കളിക്കളത്തിൽ രണ്ടാട്ടറ്റത്തായുള്ള ഗോൾ പോസ്റ്റിൽ സ്ഥാപിച്ച ബോക്സിലേക്ക് ഹാൻഡ് ബാളിനേക്കാൾ താരതമ്യേന വലിപ്പം കുറഞ്ഞ പന്ത് പരസ്പരം പാസ് ചെയ്തു എതിരാളിയുടെ പോസ്റ്റിലേക്ക് എറിഞ്ഞു പിടിപ്പിക്കുന്നതാണ് ഡ്യു ബാൾ. ഗോൾ കീപ്പർ ഉണ്ടായിരിക്കും. ബോൾ പിച്ച് ചെയ്യുന്നത്തിനും പാസിങ്ങിനും നിബന്ധനകളു ഉണ്ട്.
മഞ്ചേരി സബ്ജില്ലാ
അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്
മഞ്ചേരി സബ്ജില്ലാ
അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജി വി എച്ച് എസ് എസ് നെല്ലിക്കുത്ത് സ്കൂളിന് ഇത് അഭിമാന നേട്ടം. ഓവറോൾ രണ്ടാം സ്ഥാനവും 17കുട്ടികൾ സബ്ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് ജില്ലാ മത്സരത്തിൽ പങ്കെടുത്തു.