വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2023-24
.
പ്രവർത്തനങ്ങൾ 2023-2024
ഗണിത ക്ലബ് രൂപീകരണം:
05/06/2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 ലെ ഗണിത ക്ലബ് കൺവീനർ ശ്രീമതി .രാഗി രഘുനാഥിന്റെ നേതൃത്വത്തിൽ 35 കുട്ടികൾ അംഗങ്ങൾ ആക്കി ക്ലബ് കൺവീനർ ,ഗണിത അദ്ധ്യാപകർ ഉൾപ്പെടുന്ന ഗണിത ക്ലബ് രൂപീകരിച്ചു .
ഗണിത ക്വിസ്
09/06/2023: ഗണിത ക്ലബ്ബിന്റെ ഭാഗമായി ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു .ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .
ക്ലബ് ലീഡർ ആയി അക്ഷയ് അശോകൻ (9c )തിരഞ്ഞെടുക്കപ്പെട്ടു .
-
ഗണിത ക്വിസ്
പൈ-ദിനം
ജൂലൈ 22 പൈ -ദിനമായി ആചരിക്കുന്നു. ദിവസം /മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തീയതി 2/ 7 എന്നാണ് വായിക്കുന്നത്.22/7 എന്ന ഭിന്നസംഖ്യയെ രണ്ട് ദശാംശസ്ഥാനങ്ങൾക്ക് കണക്കാക്കുമ്പോൾ 22/7=3.14 .അതിനാലാണ് ജൂലൈ 22 പൈ -ദിനമായി ആചരിക്കുന്നത് .
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ-ദിനമായ ജൂലൈ 22 നു പൈ യുടെ പ്രാധ്യാന്യത്തെ കുറിച്ച് ചർച്ച നടത്തി .തുടർന്ന് കുട്ടികളുടെ ഗണിതത്തിലുള്ള താല്പര്യം വളർത്തുന്നതിനായി ഗണിത ശാസ്ത്ര മോഡൽ പ്രദർശനം നടത്തുകയുണ്ടായി. വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ മോഡൽസ് നിർമിച്ചു വരുകയും അവയുടെ പ്രദർശനം ,വിശദീകരണം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. ഗണിതത്തിലെ ത്രിമാന രൂപങ്ങൾ ,സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,അബാക്കസ് ജോമെട്രിക്കൽ ചാർട്ട് ,മറ്റു ചാർട്ടുകൾ എന്നിവ കുട്ടികൾ വളരെ മനോഹരമായി നിർമ്മിച്ചു .
-
ഗണിതശാസ്ത്ര മോഡൽ പ്രദർശനം
-
ഗണിതശാസ്ത്ര ചാർട്ടുകൾ
സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ,2023
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഗണിത ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പതാക നിർമാണം നടത്തി .പതാകയിൽ മുകളിൽ കുങ്കുമ നിറം ,നടുക്ക് വെള്ള,താഴെ പച്ചയും നിറങ്ങളാണ് ഉള്ളത് .മദ്ധ്യത്തിലായി നാവികനീലനിറമുള്ള 24ആരങ്ങൾ ഉള്ള അശോകൻ ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോക ചക്രത്തിന്റെ വ്യാസം.പതാകയുടെ വീതിയുടെയും നീളത്തിന്റെയും അനുപാതം 2:3 ആണ്.ഈ നിയമങ്ങൾ ഉൾപ്പെടുത്തി പതാക നിർമാണം നടത്തുകയുണ്ടായി .
-
പതാക നിർമ്മാണം
-
പതാക നിർമ്മാണം-maths club
ഗണിത ശാസ്ത്ര മേള
സ്കൂൾ തലത്തിലെ ഗണിത ശാസ്ത്ര ക്വിസ് മത്സരം സെപ്റ്റംബർ 19 നു ഉച്ചക്ക് ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തുകയുണ്ടായി.ക്വിസ് മത്സരത്തിൽ ശിവജയ ,9B ഒന്നാം സ്ഥാനവും ദർശന ,8C രണ്ടാം സ്ഥാനവും മാളവിക മനോജ് ,9A മൂന്നാം സ്ഥാനവും കരസ്ഥമാക്കി .ഉപജില്ലാ മത്സരത്തിലേക്ക് ശിവജയ തിരഞ്ഞെടുക്കപ്പെട്ടു .
-
ഗണിതശാസ്ത്രക്വിസ് മത്സരം:സെപ്റ്റംബർ 19
-
ഗണിത ശാസ്ത്ര മേള
സംഖ്യ പാറ്റേണുകൾ ,സംഖ്യ ശ്രേണികൾ ,വിവിധ തരം ന്യൂമറലുകൾ എന്നിവ ഉൾപ്പെടുന്ന നമ്പർ ചാർട്ട് ജോമെട്രിക്കൽ ചാർട്ട് ,അദർ ചാർട്ട്,സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,പസിൽ എന്നിവ മേളയിൽ ഉൾപ്പെട്ടിരുന്നു .
ഗണിതശാസ്ത്ര മേള -സബ് ജില്ലതലം
സബ് ജില്ലാ തല മത്സരയിനങ്ങളിൽ ജോമെട്രിക്കൽ ചാർട്ട് ,നമ്പർ ചാർട്ട് ,പസിൽ ,സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ, മാഗസിൻ തുടങ്ങി വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സ്തുത്യർഹമായ വിജയം കരസ്ഥമാക്കുകയും ചെയ്തു.ജോമെട്രിക്കൽ ചാർട്ടിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും ,മാഗസിനിൽ മൂന്നാം സ്ഥാനവും ,വർക്കിംഗ് മോഡലിൽ എ ഗ്രേഡും കരസ്ഥമാക്കി .
സബ്ജില്ലാ തല മത്സര വിജയികൾ
ജോമെട്രിക്കൽ ചാർട്ട് -ആദർശ് .എസ് -എ ഗ്രേഡ് -ഒന്നാം സ്ഥാനം
വർക്കിംഗ് മോഡൽ -അഭിനന്ദ് .എ.എസ് -എ ഗ്രേഡ്
അപ്പ്ലൈഡ് കൺസ്ട്രക്ഷൻ -പ്രണവ് സി -ബി ഗ്രേഡ്
നമ്പർ ചാർട്ട് -മാളവിക മനോജ് -ബി ഗ്രേഡ്
ഗെയിംസ് -അശ്വിൻ .എസ് .നായർ -ബി ഗ്രേഡ്
പസിൽ -അക്ഷയ് അശോക് -ബി ഗ്രേഡ്
സ്റ്റിൽ മോഡൽ -അഭിജിത് .എ .ആർ -ബി ഗ്രേഡ്
മാത്‍സ് മാഗസിൻ -ബി ഗ്രേഡ് -മൂന്നാം സ്ഥാനം
-
ജോമെട്രിക്കൽ ചാർട്ട് -ആദർശ് .എസ് -എ ഗ്രേഡ് -ഒന്നാം സ്ഥാനം
-
വർക്കിംഗ് മോഡൽ -അഭിനന്ദ് .എ.എസ് -എ ഗ്രേഡ്
-
ഗണിത മാഗസിൻ സബ്ജില്ലാ തലം -മൂന്നാം സ്ഥാനം
സബ്ജില്ലാ തല മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു .
-
ഗണിത മേള - സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു