മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11:50, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38040 (സംവാദം | സംഭാവനകൾ)

സ്പ്പോക്കൺ ഇംഗ്ലീഷ്

അക്കാദമിക മികവ് ലക്ഷ്യമിട്ടു കൊണ്ട് ഇംഗ്ലീഷ് പരിശീലനം സ്കൂൾ ഏറ്റെടുത്തു. പ്രാദേശികമായി ലഭ്യമായ പൂർവ്വ വിദ്യാർത്ഥികളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ശനിയാഴ്ചകളിൽ ഇത് നടപ്പിലാക്കി വരുന്നു.പൊതു വിദ്യാലയങ്ങളിലൂടെ ഇംഗ്ലീഷ് പഠനം സാധ്യമാകും എന്ന ചിന്ത ഉണർത്താന്തം ആത്മവിശ്വാസം വളർത്താനും ഈ പ്രവർത്തനത്തിലൂടെ കഴിയുന്നു

ആശാട്ടിക്ക്ആദരം

പുരാതനമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചുവടുപിടിച്ച് എഴുത്തുപള്ളിക്കൂടം രീതി പരിചയപ്പെടുന്നതിനും എഴുത്തോല രീതി അറിയുന്നതിനുമായി എല്ലാകുട്ടികൾക്കുംഎഴുത്തോല നൽകി.നാരായം ഉപയോഗിച്ച് എഴുതുന്ന രീതി കുട്ടികളുടെ മുമ്പിൽ പ്രദർശിപ്പിച്ചു.അന്യംനിന്നു പോകുന്ന കുടിപ്പള്ളിക്കൂടങ്ങളേയും ആശാന്മാരേയുo തിരിച്ചറിയാനും ആ സംസ്കാരത്തെ തിരിച്ചറിഞ്ഞ് ഉൾക്കൊള്ളാനുള്ള മനോഭാവം രൂപീകരിച്ച് ആശാട്ടിയെ പൊന്നാടയിട്ട് ആദരിച്ചു.

സർഗവിദ്യാലയം

സർഗവിദ്യാലയം -പാവനിർമ്മാ​ണം പരിശീലനം, പാവനാടക പരിശീലനം. ഈ മേഖലയിൽ താൽപ്പര്യമുള്ള 50 ഓളം കുട്ടികളെ തിരഞ്ഞെടുത്ത് 2 ദിവസത്തെ ക്യാമ്പ് നടത്തുകയുണ്ടായി. പാവ നിർമ്മാണ പരിശീലനവും പാവ നാടക പരിശീലനവും ഈ കുട്ടികൾക്കായി ക്യാമ്പിനോടനുബന്ധിച്ച് നടത്തി. മല്പപുറം ജില്ലയിലെ കൃഷ്ണൻ മാഷ് ഇതിനായി നേതൃത്വം നൽകി. വിവിധ തരത്തിലുള്ള പാവകളെ നിർമ്മിക്കുകയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ സ്ക്രിപ്റ്റ് തയ്യാറാക്കി അതുപയോഗിച്ച് പാവനാടകം അവതരിപ്പിച്ചു. ഇതിലൂടെ ചില പാഠ ഭാഗങ്ങൾ കൂടി അവതരിപ്പി്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പുരാവസ്തു പ്രദർശനം

പ്രാചീനകാലത്തെ ജീവിതരീതിയെക്കുറിച്ച് കൂടുതൽ അറിയുവാനും ആ സംസ്കാരത്തെ മനസ്സിലാക്കുവാനുമായി സ്കൂളിൽ പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചു. രക്ഷിതാക്കൾ സമീപവാസികൾ എന്നിവരുടെ പങ്കാളിത്തത്തോടെ അളവ്വതൂക്കങ്ങൾ, കാർഷികോപകരണങ്ങൾ വിനോദഉപകരണങ്ങൾ നാണയങ്ങൾ പത്രങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന വസ്തുക്കൾ പ്രദർശിപ്പിച്ചു. പ്രാചീന കാലത്തെ ജീവിത രീതിയെക്കുറിച്ചു സംസ്കാരത്തെക്കുറിച്ച കൂടുതൽ അറിയാൻ കഴിഞ്ഞു. പ്രായമേറിയ ആളുകളുടെ വിശദീകരണവും കുട്ടികൾ പ്രയോജനപ്പെടുത്തി.

തൊഴിൽ പരിശീലനം

ദിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹ്യ ജീവിതത്തിൽ പ്രാപ്തനാക്കുന്നതിനുമായി സ്ക്രീൻ പ്രിൻ്റിംഗ് പരിശീലിപ്പിച്ചു.ക്രിസ്തുമസ്-പുതുവത്സര കാർന്നുകളിൽ സ്ക്രീൻ പ്രിന്റിംഗിന്റെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഡുകൾ നിർമ്മിച്ചു. കാർഡ് വില്പനയിൽനിന്ന് ലഭിക്കുന്ന തുക ഇത്തരം കുട്ടികൾക്ക് തന്നെ വികസനത്തിന് ഉപയോഗിക്കുന്നു. സ്വയംപര്യാപ്തത നേടിയ സമൂഹത്തെ വാർത്തെടുക്കുക ആയിരുന്നു ലക്ഷ്യം.

സമഗ്ര അപകട ഇൻഷ്വറൻസ് പരിരക്ഷ

അപകടങ്ങളും അസുഖങ്ങളും തുടർക്കഥയാവുന്ന ആധുനിക കാലത്ത് ആതുര രംഗത്ത് രക്ഷിതാക്കൾക്കും കുട്ടികൾക്കും കൈത്താങ്ങാകാൻ വേണ്ടി വ്യത്യസ്തമായ രീതിയിൽ പ്രവർത്തിച്ചു. മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും സമഗ്ര ഇൻഷ്വറൻസ പരിരക്ഷയുടെ കീഴിൽ കൊണ്ടു പന്നു. ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് അപകടത്തിൽപ്പെടുന്ന കുട്ടിക്കും രക്ഷിതാവിനും ലഭ്യമാക്കിയത്.

കർക്കിടകകഞ്ഞി

ആഹാരം ആരോഗ്യത്തിന് എന്ന ചിന്ത കുട്ടികളിലേക്ക്പകരുന്നതിനായിനടപ്പിലാക്കിയ പദ്ധതിയാണ് കർക്കിടകകഞ്ഞി. കർക്കിടക മാസത്തിൽ ഒരാഴ്ച തുടർച്ചയായി കുട്ടികൾക്ക് ഔഷധക്കഞ്ഞി നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ആരോഗ്യ സംരക്ഷണത്തിന്റെപ്രാധാന്യം , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണ രീതികൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു.

ടാലന്റ് ഹണ്ട്

ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ടാലന്റ് ഹണ്ട് എന്ന പ്രവർത്തനം നടപ്പാക്കിയത്. രക്ഷിതാക്കളുടെ വ്യത്യസ്തങ്ങളായ കഴിവുകളെ വിദ്യാലയത്തിന് പ്രയോജനപ്പെടുത്തുക വഴി വിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കുവാൻ കഴിയും. എൽ ഇ ഡി ബൾബ് അസംബ്ലിoഗ്, തുണിസഞ്ചി നിർമാണം, അച്ചാർ / ജാം നിർമാണം, ബോട്ടിൽ ആർട്ട് എന്നിവയിലുള്ള പരിശീലനം കുട്ടികൾക്ക് വേണ്ടി നടത്തി.

സ്മാരകം

2018 ആഗസ്ത് 15....

മഹാപ്രളയത്തിന്റെ ഓർമകൾ ഇരമ്പുന്നു ...

.പ്രളയം കശക്കിയെറിഞ്ഞ നാളുകളുടെ ഓർമപ്പെടുത്തലായി വാടിയിൽ നിന്നെത്തിയ വള്ളം...

മത്സ്യത്തൊഴിലാളികളുടെ കരുണയുടെ ... സേവനത്തിന്റെ .. ത്യാഗത്തിന്റെ അടയാളം ...

കോഴഞ്ചേരി പ്രദേശത്ത് രക്ഷാകര ങ്ങളായി എത്തിയ മത്സ്യത്തൊഴിലാളികൾ അനേകരെ രക്ഷപ്പെടുത്തിയ വള്ളം...

ദുരന്തപ്പെരുമഴ ഏറ്റുവാങ്ങിയ നാട് കടലിന്റെ മക്കളെ മറന്നുപോയെന്നു തോന്നുന്നു ....

പക്ഷേ, അവരുടെ സേവനത്തിന്റെ നേർച്ചിത്രമായി അവർ സമ്മാനിച്ച വള്ളം സ്കൂളിൽ നിത്യസ്മാരകമായി നിലകൊള്ളുന്നു ...

ഇന്നും കൊല്ലം വാടിക്കടപ്പുറത്തുകാർക്ക് ഇത് ഒരഭിമാനമാണ്...

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ പൊന്നാടയിട്ട് ആദരിച്ച വിദ്യാലയം ....

അവരുടെ വള്ളം സ്മാരകമാക്കിയ വിദ്യാലയം .....

രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നല്കി വള്ളങ്ങൾ അയച്ച ബേസിൽ ലാൽ മത്സ്യത്തൊഴിലാളികളായ

ക്ലീറ്റസ് സെബാസ്റ്റിൻ, ജോസഫ് ,ഷിബു ...... മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ ....തുടങ്ങി ഒരുപാടു പേരുടെ പിന്തുണയുടെ പരിണിത ഫലമാണ് ഈ സ്മാരകം....

നാളെകളിൽ പ്രളയം ഓർമയിൽ മാത്രമാകും ....സഹായഹസ്തവുമായി വന്ന മത്സ്യത്തൊഴിലാളികൾ മറവിയുടെ ഇരുളിൽ മറയും...

പക്ഷേ അതിജീവനത്തിന്റെയും ത്യാഗത്തിന്റേയും കഥ അടയാളപ്പെടുത്തിക്കൊണ്ട് ഈ വള്ളം മാത്രം ബാക്കി നിൽക്കും ...ഒരു പക്ഷേ ,പ്രളയത്തിന്റെ ഏക സ്മാരകമായി....

മത്സ്യത്തൊഴിലാളികൾക്കുള്ള അംഗീകാരമായി ....ദുരന്തങ്ങളും കടന്നുപോകുമെന്ന പ്രതീക്ഷയായി ....ഈ സ്മാരകം കാലങ്ങളോളം നിലനിൽക്കും...

ഈ വിദ്യാലയത്തിലെ വരുംതലമുറകൾ അതിജീവനത്തിന്റെ കരുത്ത് മനസിലാക്കും ....വള്ളം ഒരു ഓർമപ്പെടുത്തലാണ്....

 
2018 ലെ മഹാപ്രളയം വള്ളത്താൽ അടയാളപ്പെടുത്തിയപ്പോൾ