ഗവ. ജെ ബി എസ് കുന്നുകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ത‍ുടക്കത്തിൽ 23 ക‍ുട്ടികള‍ും 2 അധ്യാപകര‍ുമായിര‍ുന്ന‍ു സ്‍ക‍ൂളില‍ുണ്ടായിര‍ുന്നത്. ചന്ദ്രത്തിൽ ഗോവിന്ദൻകർത്ത ആയിര‍ുന്ന‍ു ആദ്യത്തെ ഹെഡ്‍മാസ്‍റ്റർ. തൊഴിലധിഷ്ഠിത സ്ഥാപനമായിട്ടായിര‍ുന്ന‍ു ത‍ുടക്കം. ന‍ൂൽന‍ൂൽപ്പ്, പായനെയ്‍ത്ത് എന്നീ തൊഴിലധിഷ്ഠിത മേഖലകളിൽ അനേകായിരങ്ങൾക്ക് പ്രാവീണ്യം നൽകിയിര‍ുന്ന‍ു.

പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്ക‍ുക എന്ന ലക്ഷ്യത്തോടെ പിന്നീട് എൽ.പി സ്‍ക‍ൂൾ വിദ്യാഭ്യാസം നടപ്പാക്കി. ഷിഫ്‍റ്റടിസ്ഥാനത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്ന‍ുവര‍ുന്നത്. നിറഞ്ഞ‍ു കവിഞ്ഞ‍ വിദ്യാർത്ഥികള‍ുമായ‍ുള്ള ഒാലക്കെട്ടിടം ആരെയ‍ും ആകർഷിച്ച ഒന്നാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങള‍ുടെ കടന്ന‍ുകയറ്റം എല്ലാ സർക്കാർ വിദ്യാലയങ്ങളേയ‍ും തളർത്തിയ സാഹചര്യത്തിൽ തെല്ലിട ക്ഷീണം ബാധിച്ചെങ്കില‍ും ഏറെ വൈകാതെ തന്നെ ഉയർന്ന‍ു വരാൻ കഴിഞ്ഞ‍ു.

1994 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് പ്രാരംഭം ക‍ുറിക്ക‍ുകയ‍ും ക‍ൂട‍ുതൽ വിദ്യാർത്ഥികളെ സ്‍ക‍ൂളങ്കണത്തിലേക്ക് ആകർഷിക്ക‍ാനിടയാക്ക‍ുകയ‍ും യാത്രാ സൗകര്യം ഒര‍ുക്ക‍ുകയ‍ും സമീപ പഞ്ചായത്ത‍ുകളിൽ നിന്ന‍ുപോല‍ും ക‍ുട്ടികള‍ുടെ പ്രവാഹം ഉണ്ടാവ‍ുകയ‍ും ചെയ്തിട്ട‍ുണ്ട്.

ഇന്ന് അങ്കമാലി സബ്‍ജില്ലയിലെ ഏറ്റവ‍ും മികച്ച വിദ്യാലയങ്ങളിലൊന്നായി ക‍ുന്ന‍ുകര ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ പടർന്ന‍ു പന്തലിച്ച‍ു നിൽക്ക‍ുന്ന‍ു.


സ്കൂളിന്റെ വളർച്ച ചിത്രങ്ങളിലൂടെ ........