A.L.P.S. Muthuvathuparamba
A.L.P.S. Muthuvathuparamba | |
---|---|
വിലാസം | |
മലപ്പുറം | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 18403 |
ചരിത്രം
മലപ്പുറം മുനിസിപ്പാലിററിയിലെ വാര്‍ഡ് 32 ല്‍ മുതുവത്തുപറമ്പ എന്ന സ്ഥലത്താണ് ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത് 1979-ജൂണ്‍മാസം 28 ന് ആണ് ഈവിദ്യാലയത്തിന്ശ്രീ മണ്ണിശ്ശേരി സൈതാലിക്കുട്ടി മകന്‍ അബൂബക്കര്‍ തുടക്കം കുറിച്ചത് ശ്രീ സുബ്രഹ്മണ്യന്‍ ഒ ടി യാണ് അന്നത്തെ പ്രഥമ പ്രധാന അധ്യാപകന്‍ പിന്നീട് 7/1/1980 ന് ശ്രീമതി പികെ ആയിശടീച്ചര്‍,01/09/1981ന്ശ്രീ ജോണ്‍ കെ എം ,05/12/1985ന് ശ്രീമതി സുമകെഎന്നിവരുംപ്രധാനഅധ്യാപകന്‍െറ ചുമതല വഹിച്ചിട്ടുണ്ട് 01/04/1986നു് പ്രധാന അധ്യാപകന്‍െറ ചുമതല ഏറെറടുത്ത ശ്രീ കെ വി പൗലോസ് മാസ്ററര്‍ 23/08/1987ന് എ എം എല്‍ പി സ്കൂള്‍ പൈത്തിനി പ്പറമ്പി ലേക്ക്ഇന്‍റര്‍ മാനേജ് മെന്‍റ് ട്രാന്‍സ്ഫര്‍ ആയിപോവുകയും പകരം ശ്രീ ടി പി പൈലിമാസ്ററര്‍ ദീര്‍ഘ കാലം പ്രധാന അധ്യപകനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹവും അറബിഅധ്യാപകനായ ശ്രീ കെ അഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടി മാസ്റററും കൂടി സ്കുൂളിന്‍െറ സമഗ്രപുരോഗതിക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങ്യള്‍ ചെയ്തിട്ടുണ്ട് കുടാതെ ഉഷ, സുലൈഖ, റംല,തിലക,ലിസി,ലിഷ,ജോയ്,ഇന്ദിര,തങ്കച്ചന്‍ തുടങ്ങിയ ഒട്ടേറെ പേരുടെ സേവനം ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട് ഇപ്പോള്‍ ശ്രീമതി ഗീതാകുമാരി എല്‍ പ്രധാന അധ്യാപികയായും ഗീതാകുമാരി അമ്മ,അബ്ദുറസാഖ് എസ്,അനിത പി,മറിയാമ്മഎം ജെ, ബീനഎന്‍ വര്‍ഗീസ്,ബിന്ദു ടി പി,ജസീന എന്‍ ,രഞ്ജിത്ത് കെ എസ്,ഹഷീക്ക എം എന്നിവര്‍ സഹ അധ്യാപകരായും സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു ഏക ഡിവിഷനില്‍ ആരംഭിച്ച ഈവിദ്യാലയം ഘട്ടം ഘട്ടമായി വികസിപ്പിച്ച്ഒന്നമുതല്‍ നാലുവരെ ഈരണ്ടുഡിവിഷനുകളായി വര്‍ദ്ധിപ്പിക്കാനും കൂടാതെ 2008 മുതല്‍ പ്രീ- പ്രെെമറി ആരംഭിക്കാനും കഴിഞ്ഞിട്ടുണ്ട് പഠനത്തോടാെപ്പം തന്നെ പാഠ്യേതര വിഷയങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കികാെണ്ട് നമ്മുടെ ഈ വിദ്യാലയം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട് ഡി പി ഇ പി കാലഘട്ടത്തില്‍ മലപ്പുറം സബ് ജില്ലയിലും റവന്യൂജില്ലയിലും ഒന്നാം സ്ഥാനം നമ്മുടെ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട് ശാസ്തമേളകളിലും കലോത്സവങ്ങളിലും നിരവധിതവണ നമ്മുടെ വിദ്യലയം ഒാവറോള്‍ കിരീടം നേടിയിട്ടുണ്ട് ഒന്നുമുതല്‍ നാലു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും കമ്പ്യുട്ടര്‍ പഠനം നല്‍കി വരുന്നുണ്ട് വിദ്യാലയം ശിശു സൗഹ്യദവും ആകഷകവുമാക്കി മാററുന്നതിന്‍െറ ഭാഗമായി ഭൗതിക സൗകര്യങ്ങ്യള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്കൂളിന് ഒരുബഹുനില കെട്ടിടം മാനേജര്‍ കെ വി എം അബുബക്കര്‍ നിര്‍മിച്ചു കഴിഞ്ഞു കൂടാതെ കുട്ടികളുടെ മാനസികോല്ലാസത്തിനും കായികക്ഷമതവര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഒരുമിനി പാര്‍ക്കും നിലവിലുണ്ട്