ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഉത്‌ഘാടനം നഗരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അബി ശ്രീരാജ് നിർവഹിച്ചു .അക്ഷരദീപം കൊളുത്തി സമ്മാനപ്പൊതി യുമായി കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക് ചുവടു വച്ചു .
പരിസ്ഥിതി ദിനം
സ്‌കൂൾ മുറ്റത്തെ മുത്തശി മാവിനെ ആദരിച്ചു. വൃക്ഷ പൂജ ,വൃക്ഷത്തൈ നടീൽ, പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം ഇവ നടത്തി .ഹരിത കർമ്മസേനയിലെ അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു .പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി .