പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ പരിസ്ഥിതി ക്ലബ്ബ്
2021
*പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റ് വഴി ആചരിച്ചു .കൂടാതെ ഒരു തൈ നടാം എന്ന ആശയത്തെ ഉൾക്കൊണ്ട് വീടുകളിൽ തൈ നട്ടു .
2022
അസംബ്ലിക്ക് ശേഷം പച്ച എന്നു പേരു നൽകിയ പരിപാടിയ്ക്ക് Retd. അധ്യാപകൻ സുനന്ദൻ മാഷ് നേതൃത്വം നൽകി.ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ജീവന്റെ അടിസ്ഥാന സ്വഭാവവും വൈവിധ്യവും നിലനിൽപ്പും ഓർമപ്പെടുത്തുന്ന രീതിയിലായിരുന്നു സുനന്ദൻ മാഷുടെ പരിസ്ഥിതി ക്ലാസ്. ക്ലാസ് എന്നതിനേക്കാൾ ജൈവ ചോദനയിൽ കുതിർന്ന പ്രതികരണങ്ങൾ കുട്ടികളിൽ നിന്നുണ്ടായി. മൃഗങ്ങൾക്കും മനുഷ്യനും പറ്റാത്ത ഒരുപ്രത്യേകത സസ്യങ്ങൾക്കുണ്ട്. അത് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ളശേഷി . അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ലബോറട്ടറിയോ അടുക്കളയോ ഇലയാകുന്നു. വേദനിക്കുമ്പോൾ പച്ചയിലേയ്ക്ക് നോക്കിയാൽ മതി. അതാണ് മരം പച്ച ......ഇപ്രകാരം ഒരേ ഒരു ഭൂമി എന്ന വാക്യം അർത്ഥമാക്കുന്ന ക്ലാസ്സിലൂടെ കുട്ടികളിൽ പരിസ്ഥിതിയിൽ നാം ചെയേണ്ട കടമയെ കുറിച്ച് ഒരു ഉണർവ് നല്കാൻ കഴിഞ്ഞു .തൈവിതരണം എന്നിവ നടന്നു.
ഉച്ചയ്ക്ക് "നോട്ടം" എന്ന പേരിട്ട പക്ഷികളുടെ ഫോട്ടോ പ്രദർശനം കൃഷ്ണമൂർത്തിമാഷ് നിർവഹിച്ചു. ധാരാളം നാട്ടു പക്ഷികളെ നിരീക്ഷിച്ച് അതിന്റെ ഫോട്ടോകളുമായി സ്കൂളിലെത്തിയ കൃഷ്ണമൂർത്തിമാഷ് ജൈവ വൈവിധ്യത്തെ കുറിച്ചാണ് സംസാരിക്കാൻ തുടങ്ങിയത്. മനുഷ്യരിലെ ജീവി വർഗങ്ങളിലെ വൈവിധ്യത്തേക്കാൾ വലുതാണ് പക്ഷി വർഗത്തിന്റെ വൈവിധ്യം.പക്ഷികളിൽ തന്നെയുള്ള കൂട്, ഇര കണ്ടെത്തുന്ന വിധം, ആൺപക്ഷിയും പെൺപക്ഷിയും തമ്മിലുള്ള ബന്ധം, ഇണ ചേരൽ എന്നിങ്ങനെ പലതിനെ കുറിച്ചും മാഷ് കുട്ടികളോട് സംസാരിച്ചു.എങ്ങിനെയാണ് ആൺ വേഴാമ്പലിനേയും പെൺ വേഴാമ്പലിനേയും കണ്ടുപിടിക്കുക ? ഒരു കുട്ടി ചോദിച്ചപ്പോൾ മാഷ് കണ്ണ് കൊണ്ടും കൊമ്പ് കൊണ്ടുംവേർതിരിക്കാമെന്ന് പറയുകയായിരുന്നു.പക്ഷികൾ എപ്പോഴാണ് ഉറങ്ങുക ?എങ്ങിനെയാണ് ഉറങ്ങുക ? എല്ലാറ്റിനും മാഷക്ക് നിരീക്ഷണത്തിൽ അടിസ്ഥാനമായ ഉത്തരങ്ങളുണ്ടായിരുന്നു.ദേശാടന പക്ഷികൾ മറ്റൊരു ദേശം കാണാൻ വരുന്ന വരാണ്. അവ കൂടുണ്ടാക്കാറില്ല. നമ്മുടെ നാട്ടിൽ വരുന്ന ദേശാടന പക്ഷികൾ water birds ആണ്. കുട്ടികളുടെ ചോദ്യങ്ങൾക്ക് പരിസ്ഥിതിദിനത്തിൽ മാഷ് ക്ഷമാപൂർവം ഉത്തരംപറയുകയായിരുന്നു. മലമുഴക്കി വേഴാമ്പലിന്റെ വംശനാശം നേരിടാൻ നമ്മൾ എന്തു ചെയ്യണം ? സൂര്യ ജിത്ത് ചോദിച്ച ചോദ്യമായിരുന്നു.ആവാസ വ്യവസ്ഥയിൽ അധിഷ്ഠിതമായജീവനസാരമാണ് പക്ഷികൾക്കുമുള്ളതെന്ന് മാഷ് പറഞ്ഞു നിർത്തി. കാടുണ്ടെങ്കിലും കടൽത്തീരവും പക്ഷിയുടെ ആവാസ വ്യവസ്ഥയ്ക്ക് കാരണമാണ്. കൃഷ്ണമൂർത്തി മാഷക്ക് ഇനിയും ഏറെ പറയാനുണ്ടായിരുന്നു.തുടർന്ന്കുട്ടികളുടെ പരിപാടികളും അരങ്ങേറി.
-
POSTER...
-
2023
2023 -24 വർഷത്തെ പരിസ്ഥിതിദിനം വണ്ടിത്താവളം സ്കൂളിൽ നിന്നും യു പി അദ്ധ്യാപകനായി വിരമിച്ച നരേന്ദ്രൻ മാഷോടൊപ്പം ആയിരുന്നു .പരിസ്ഥിതിയോട് കാണിക്കേണ്ട കരുതലും കടമയും എല്ലാം ലളിതമായരീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു .ഒപ്പം തന്നെ സിത്താരടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ നാടകം ,കവിത ,ഭാഷണം ,ചാർട്ട് ,പ്ലക്കാർഡ് നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു .