ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ/പ്രവർത്തനങ്ങൾ


പ്രവേശനോത്സവം
03.06.2024



ബേപ്പൂർ : ജി എച് എസ് എസ് ബേപ്പൂരിൽ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു .പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ഷാജി പി ടി സ്വാഗതവും വാർഡ് കൗൺസിലർ ശ്രീമതി ഗിരിജ ടീച്ചർ ഉദ്ഘാടനവും നടത്തി .യോഗത്തിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ : പ്രവീൺ കുമാർ ,ഡി എച്ച് എം ശ്രീമതി സ്മിത വി ആർ എന്നിവർ ആശംസകളും സ്റ്റാഫ് സെക്രട്ടറി ശ്രീ ലിനുമോഹൻ നന്ദിയും അർപ്പിച്ചു.ചടങ്ങുകളിൽ പുതിയ വന്ന കുട്ടികൾക്ക് ബലൂണുകൾ സമ്മാനിക്കുകയും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .ചടങ്ങുകൾക്ക് ശേഷം ശ്രീ രാജേഷ് കോഴിക്കോട് എന്നവരുടെ മിമിക്രിയും നാടൻപാട്ടും ഉണ്ടായിരുന്നു