ഗവ. യു പി എസ് കാര്യവട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ.ഏകദേശം 115വർഷം പഴക്കമുള്ള ഈ വിദ്യാലയ ത്തിൽ ഒരുകാലത്ത് 800 ലധികം കുട്ടികൾ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ അന്നും ഇന്നും മികവു പുലർത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. ഏഴാം തരം വരെ മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്നും മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് ഉന്നത പഠനത്തിനു പോകുന്ന കുട്ടികളിൽ 90% പേരും മുഴുവൻ A+ വാങ്ങുന്നവരുമാണ്.ശരിയായ രീതിയിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലും അവ ശരിയായ രീതിയിലും സമയത്തും കുട്ടികളിലെത്തിക്കുന്നതിലും ഇവിടുത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണ്.ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് അധ്യാപകർ ക്ലാസ്സുകൾ നയിക്കുന്നത്.സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും നിലവാരത്തിന് പ്രാധാന്യം നല്കിക്കൊണ്ടും നൂതന രീതികൾ ഉൾപ്പെടുത്തിയുമാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിലും പ്രവൃത്തി പരിചയ മേളയിലും ഇവിടുത്തെ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു വരുന്നു.സബ്ജില്ലാ തലത്തിൽ വിജയികളായി ജില്ലാ, സംസ്ഥാന തലങ്ങളിൽപങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു.കലാ- കായിക മത്സരങ്ങളിലും ഈ സ്ക്കൂളിലെ വിദ്യാർഥികൾ ജില്ലയേയും സംസ്ഥാനത്തേയും