തോട്ടപ്പളളി(നാലുചിറ)

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലുക്കിലെ പുറക്കാടു ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് തോട്ടപ്പളളി.

 
തോട്ടപ്പളളി


ഭൂമിശാസ്ത്രം

 
തോട്ടപ്പള്ളി സ്പിൽവേ

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് തോട്ടപ്പള്ളി.തോട്ടപ്പള്ളി ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലും കിഴക്ക് ഭാഗത്ത് കായലും സ്ഥിതി ചെയ്യുന്നു. ദേശീയ പാത 66ൽ ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള സ്പിൽവേ കം ബ്രിഡ്ജായ "തോട്ടപ്പള്ളി സ്പിൽവേ" തോട്ടപ്പള്ളി ഗ്രാമത്തിന്റെ മുഖ മുദ്രയാണ്.1955 ലാണ് തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയാക്കിയത്.420 മീറ്റർ ദൈർഘ്യമുള്ള തോട്ടപ്പള്ളി സ്പിൽവേയിലൂടെയാണ് ദേശീയ പാത 66 കടന്നു പോകുന്നത്.

പടിഞ്ഞാറൻ കാലവർഷത്തെ തുടർന്ന് കുട്ടനാട്ടിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്നും നെൽക്കൃഷിയെ രക്ഷിക്കാനായാണ് സ്പിൽവേ സ്ഥാപിച്ചത്.അറബിക്കടലും കായലും സംഗമിക്കുന്ന തോട്ടപ്പള്ളി അഴിക്ക് കുറുകെയാണ് തോട്ടപ്പള്ളി സ്പിൽവേ കടന്നു പോകുന്നത്.കിഴക്ക് ശുദ്ധജല ഭാഗവും പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലുമാണ്.

മത്സ്യബന്ധനം,കൃഷി,ചെമ്മീൻ പീലിംഗ്,താറാവ് വള‍ർത്തൽ എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന തൊഴിൽ മേഖലകൾ

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പ്രാഥമികാരോഗ്യകേന്ദ്രം,തോട്ടപ്പളളി
  • പോസ്റ്റോഫീസ്‍‍
  • തീരദേശ പോലീസ് സ്റ്റേഷൻ
  • തോട്ടപ്പളളി ഹാർബർ
  • സഹകരണ ബാങ്ക്,തോട്ടപ്പളളി
  • ഇറിഗേഷൻവകുപ്പിന്റെ ആഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

വി‍ദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ.എച്ച്.എസ്,നാലുചിറ,തോട്ടപ്പള്ളി
  • ഗവ.എൽ.പി.എസ്,തോട്ടപ്പള്ളി
  • ഗവ.ഐ.ടി.ഐ,പുറക്കാട്
  • ശ്രീ. എൻ.ഗോപാലൻ വൈദ്യൻ മെമ്മോറിയൽ സ്ക്കൂൾ,മാഞ്ഞാണിയിൽ,തോട്ടപ്പള്ളി

ആരാധനാലയങ്ങൾ

  • ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,ഹാ‍‍‍ർബറിനു സമീപം,തോട്ടപ്പള്ളി
  • ശ്രീ കുടുംബിക്കാട് ക്ഷേത്രം,തോട്ടപ്പള്ളി
  • ശ്രീ കുരുട്ടൂർ ഭഗവതി ക്ഷേത്രം,ഒറ്റപ്പന
  • ശ്രീ ഉരിയരി ഉണ്ണിത്തേവർ മഹാവിഷ്ണു ക്ഷേത്രം,( തിരുവിതാംകൂർ ദേവസ്വം ബോർഡ് )മാത്തേരി,തോട്ടപ്പള്ളി
  • ജുമാ മസ്ജിദ് ,ഒറ്റപ്പന,തോട്ടപ്പള്ളി
  • ശ്രീ മഹാദേവ ക്ഷേത്രം ( തിരുവിതാംകൂർ ദേവസ്വം ബോർഡ് ),ആനന്ദേശ്വരം,തോട്ടപ്പള്ളി

ചിത്രശാല

 
1994 ദേശീയ അദ്ധ്യാപക അവാർഡ് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ്മയിൽ നിന്നും തോട്ടപ്പള്ളി നാലുചിറ ഗവ.യു.പി.സ്കൂൾ അദ്ധ്യാപകൻ കരുവാറ്റ ജി.ചന്ദ്രൻ സാർ ഏറ്റുവാങ്ങുന്നു
 
2000 ലെ കേരള സംസ്ഥാന അദ്ധ്യാപക അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പിയിൽ നിന്നും തോട്ടപ്പള്ളി നാലുചിറ ഗവ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കേശവൻ മാഷ് ഏറ്റുവാങ്ങുന്നു‍‍



അവലംബം