ജി.എച്ച്.എസ്. കുറുക/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വേങ്ങര

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് വേങ്ങര. തിരൂരങ്ങാടി താലൂക്കിലാണ് വേങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വേഗത്തിന്റെ കര എന്ന അർത്ഥത്തിൽ ആണ് വേങ്ങര എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിനെ 1999-2000 വർഷത്തിലാണ് വിഭജിച്ച് കണ്ണമംഗലം, വേങ്ങര എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ആക്കിയത്. ഇപ്പോഴത്തെ വേങ്ങര പഞ്ചായത്തിന്റെ വിസ്തൃതി 18.66 സ്ക്വയർ കിലോമീറ്ററാണ്. 70% ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം വിദേശ തൊഴിലാണ്.

ചരിത്രം

1961ൽ കേരള സർക്കാരിന്റെ ജി. ഒ( എം.എസ് ) 196 / 61 തിയ്യതി 28-12-1961 നമ്പർ ഉത്തരവ് പ്രകാരം വേങ്ങര, കണ്ണമംഗലം വില്ലേജുകൾ കൂടി ഉൾപ്പെടുത്തിയും, വലിയോറ, കണ്ണമംഗലം പഞ്ചായത്തുകൾ ലയിപ്പിച്ചും വേങ്ങര ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിച്ചു. 1961 ഡിസംബർ മാസത്തിൽ 11 വാർഡുകളോടു കൂടി നിലവിൽ വന്ന പുതിയ പഞ്ചായത്തിൽ 1964 ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. ഏഴാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചാക്കീരി അഹമ്മദ് കുട്ടി സാഹിബായിരുന്നു പ്രഥമ പ്രസിഡന്റ്. ഇദ്ദേഹം പിൽക്കാലത്ത് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നിയമസഭാ സ്പീക്കറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വേങ്ങര, കണ്ണമംഗലം വില്ലേജുകൾ ഉൾപ്പെടുത്തി രൂപീകരിക്കപ്പെട്ട വേങ്ങര പഞ്ചായത്തിന്റെ ഭൂമി ശാസ്ത്രവും, ജനസംഖ്യാപരവുമായ പ്രത്യേക കാരണങ്ങളാൽ വികസന പ്രക്രിയ വേങ്ങര പ്രദേശത്താണ് കൂടുതലായി അനുഭവപ്പെട്ടത്. കണ്ണമംഗലത്ത് ജനസംഖ്യാനുപാതം കുറവായതിനാലും 1995 വരെ കാര്യമായ വികസനം കൈവരിക്കാൻ സാധിച്ചിട്ടില്ലായിരുന്നു. ഈ അവികസിതാവസ്ഥയും ജനങ്ങളുടെ നിരന്തര അഭ്യർത്ഥനകൾ പരിഗണിച്ച് വേങ്ങര പഞ്ചായത്തിലെ സംസ്ഥാന സർക്കാർ 1999 ഡിസംബർ 29 )ം തിയ്യതിയിലെ സ.ഉ ( അ ) 266 / 99 ഉത്തരവ് പ്രകാരം വേങ്ങര , കണ്ണമംഗലം വില്ലേജുകളുടെ അടിസ്ഥാനത്തിൽ ‍2-10-2000 ൽ വേങ്ങര ഗ്രാമ പഞ്ചായത്ത്, കണ്ണമംഗലം, വേങ്ങര എന്നീ രണ്ടു പഞ്ചായത്തുകളായി ഭാഗിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിലും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. അന്നത്തെ തിരഞ്ഞെടുപ്പിൽ ശ്രീ കല്ലൻ മുഹമ്മദ് മാസ്റ്റർ പ്രസിഡന്റായും, ശ്രീ എ. കെ സെയ്തലവി വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസ് ആദ്യം പ്രവർത്തനം ആരംഭിച്ചത് കച്ചേരിപ്പടിയിലെ പുത്തൻപീടിക കെട്ടിടത്തിലായിരുന്നു. വർഷങ്ങൾക്കുശേഷം വേങ്ങര അങ്ങാടിയിലെ ടി.കെ ബാപ്പുവിന്റെ കെട്ടിടത്തിലേക്ക് പഞ്ചായത്ത് ഓഫീസ് മാറ്റുകയുണ്ടായി. പിന്നീട് മാളിയേക്കൽ അബ്ദുല്ല ഹാജി സൌജന്യമായി നൽകിയ മുള്ളൻപറമ്പിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പഞ്ചായത്ത് ഓഫീസ് പ്രവർത്തനം അങ്ങോട്ടു മാറ്റി. 1993 ജനുവരി 1)ം തിയ്യതി മുതൽ മുള്ളൻ പറമ്പിൽ നിന്നും പൊതുജന സൌകര്യാർത്ഥം ഓഫീസ് വേങ്ങര ബസ്സ്റ്റാൻഡിലെ പഞ്ചായത്ത് ഓഫീസ് കോംപ്ലക്സ് കെട്ടിടത്തിലേക്ക് മാറ്റി. പുതിയ കെട്ടിടം വേങ്ങര ബസ് സ്റ്റാൻഡിൽ നിന്നും മാറ്റി വേങ്ങര ബ്ലോക്ക് ഓഫീസിനു തൊട്ടടുത്ത് പണി പൂർത്തീകരിച്ചു വരികയാണ്.

ഭൂമിശാസ്ത്രം

ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് വേങ്ങര വ്യാപിച്ചുകിടക്കുന്നത്.

ഊരകം മല

സമീപത്തെ ഏറ്റവും ഉയരമുള്ള കുന്നാണ് ഊരകം മല. മലക്ക് മുകളിൽ ഒരു ബെംഗളാവ് ഉണ്ട്.മലബാർ കലാപ കാലത്ത് കലാപകാരികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതും ഊരകം മലയായിരുന്നു.

മലപ്പുറം ടൗണിൽ നിന്ന് 12 കിലോ മീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല.പൂളാപ്പീസ് വഴി പുള്ളിക്കല്ലു മജ്‌ലിസുന്നൂർ ജംഗ്‌ഷനിലേക്കു രണ്ടു കിലോമീറ്റർ ദൂരവും അവിടുന്ന് ഊരകം മലമുകളിലേക്ക് രണ്ടു km ദൂരവും ഉണ്ട്. ഇതാണ് മലമുകളിലേക്ക് ഉള്ള ഏറ്റവും നല്ല മാർഗം.കുണ്ടോട്ടിയിൽ നിന്നും 10km കോളനി റോഡ് വഴിയും ചെന്നെത്താം. മിനി ഊട്ടി എന്ന സ്ഥലമാണ് ഏറ്റവും ആസ്വാദകർ വന്നെത്തുന്ന സ്ഥലം. മലബാറിന്റെ ദൃശ്യഗോപുരമാണ് ഊരകം മല. ഊരകം മലയുടെ നേർ മറു വശം കൊണ്ടോട്ടി അരിമ്പ്ര പൂക്കോട്ടൂർ എന്നിവയാണ്. മലമുകളിൽ അതിപുരാതനമായ 2000 വർഷത്തിലെറെ പഴക്കമുള്ള ശങ്കര നാരായണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മലമുകളിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ സിഗ്നൽ ലൈറ്റ് സ്ഥാപ്പിച്ചിരിക്കുന്നു. ഇവിടെ നിന്നും നോക്കിയാൽ കരിപ്പൂർ വിമാനത്താവളത്തിന്റെ വ്യക്തമായ ദ്യശ്യവും, വിമാനങ്ങൾ നീലവിഹായസ്സിലേക്ക് പറന്നുയരുകയും, താഴ്ന്നിറങ്ങുകയും ചെയ്യുന്നത് കാണാം. അനിയന്ത്രിതമായ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ഊരകം മലയുടെ മനോഹാരിതയെ മാത്രമല്ല. നിലനില്പിനെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഭൂകമ്പസാധ്യതയുള്ള എരുമപാറ പോലും പൊട്ടിച്ചു കൊണ്ടിരിക്കുന്നു. മലയെ നശിപ്പിക്കുന്ന കരിങ്കൽ കോറികൾക്കെതിരെ ഊരകത്തെ പ്രകൃതിസ്നേഹികളുടെ വിപ്ലവ കവിതകൾ ശ്രദ്ധേയമാണ്.

പ്രധാന പൊതുസ്‌ഥാപനം

  • വേങ്ങര കൃഷി ഓഫീസ്
  • എൽ ഡി ക്ലർക്ക് ഓഫീസ് പ്രാഥമികാരോഗ്യ കേന്ദ്രം വേങ്ങര
  • വേങ്ങര പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ബാലകൃഷ്ണ പണിക്കർ. കവിയും എഴുത്തുകാരനുമായ വി.സി. ബാലകൃഷ്ണ പണിക്കർ (1889-1912) വേങ്ങരയ്ക്കടുത്തുള്ള ഊരകം മേൽമുറിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ 'ഒരു വിലാപം' എന്ന കവിത പ്രസിദ്ധമാണ്.

ആരാധനാലയങ്ങൾ

  • ശ്രീ അമ്മഞ്ചേരി ഭഗവതി ക്ഷേത്രം
  • മാട്ടിൽ ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

  • ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വേങ്ങര ടൗൺ
  • ജി.എച്ച്.എസ്. കുറുക
  • ജിവിഎച്ച്എസ്എസ് വേങ്ങര
  • ജവഹർ നവോദയ വിദ്യാലയം, മലപ്പുറം
  • വലിയോറ എഎംയുപി സ്കൂൾ അടക്കാപുര

ചിത്രശാല