ഇരിക്കൂർ

കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ്‌ ഇരിക്കൂർ. ഇരിക്കൂർ പുഴ ഇതിനടുത്തൂടെ ഒഴുകുന്നു. കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്‌ ഇരിക്കൂർ.മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാമാനം മഹാദേവി ക്ഷേത്രം, നിലാമുറ്റം മഖാം ഇവിടെയാണ്‌. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ ഇരിക്കൂർ ഫർക്ക"ചുവന്ന ഫർക്ക" എന്നപേരിൽ അറിയപ്പെട്ടു.

ഇരിക്കൂർ പുഴ പഴയ കോട്ടയം താലൂക്കിന്റെയും, ചിറക്കൽ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളിൽ ഒരു സഹവർത്തിത്വം ഉണ്ടാവുകയും അതിൽ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂർ എന്നഹകരണ പേരു ലഭിക്കുകയും ചെയ്തു.ഇരു കര ഊര്‌ എന്നത് ലോപിച്ചാണ്‌ ഇരിക്കൂർ ഉണ്ടായത്.കാട്ടിൽ വനവാസത്തിനു പോയ ശ്രീരാമനെ സഹോദരനായ ഭരതൻ സന്ദർശിച്ചത് ഇവിടെവച്ചാണെന്നും ഇരുവരുടെയും ‘കൂറിന്റെ ഊരാ‘യതിനാൽ ഇരിക്കൂർ എന്നു വിളിക്കുന്നുവെന്നും ഐതിഹ്യം.

ഭൂമിശാസ്‌ത്രം

കിഴക്ക് പടിയൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് മലപ്പട്ടം പഞ്ചായത്തും,വടക്ക് ശ്രീകണ്ഠാപുരം നഗരസഭയും, തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്‌. ആയിപ്പുഴ അടുത്ത സ്ഥലമാണ്.

പ്രധാന ആരാധനാകേന്ദ്രങ്ങൾ

പ്രധാന ആരാധനാകേന്ദ്രങ്ങൾ ഇരിക്കൂർ ജുമാ മസ്ജിദ് മാമാനം മഹാദേവി ക്ഷേത്രം നിലാമുറ്റം മഖാം ലിറ്റിൽ ഫ്ളവർ സെമിനാരി, പൈസയി ഇരിക്കൂർ എന്നിവയാണ് .