ചുനക്കര

ആലപ്പുഴ ജില്ല യിലെ മാവേലിക്കര താലുക്കിലെ നെൽ വയലുകൾ കൊണ്ട് സമ്പന്നമായ ഒരു പ്രദേശമാണ് ചുനക്കര.

കാർഷിക സംസ്ക്കാരത്തിന്റെ എല്ലാ നന്മതിന്മകളും ഇവിടെയുണ്ട്. ജന്മിമാരും അവരെ ആശ്രയിച്ചു കഴിഞ്ഞ ഭൂരഹിതരും ഇടകലർന്നതായിരുന്നു ഈ ഗ്രാമം.ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചുനക്കര ഗ്രാമപഞ്ചായത്ത്.

ഭൂമിശാസ്ത്രം

പഞ്ചായത്തിന്റെ മൊത്തം വിസ്തീര്ണ്ണം 17.32. ച.കി മീറ്ററാണ്. തഴക്കര ഗ്രാമപഞ്ചായത്ത് വടക്കായും, നൂറനാട് ഗ്രാമപഞ്ചായത്ത് കിഴക്കായും, താമരക്കുളം ഗ്രാമപഞ്ചായത്ത് തെക്കായും, ഭരണിക്കാവ്, തെക്കേക്കര പഞ്ചായത്തുകൾ പടിഞ്ഞാറുമായി പഞ്ചായത്തിന്റെ അതിരുകൾ പങ്കു വക്കുന്നു. ഈ പഞ്ചായത്തിൽ മൊത്തം പതിനാല് വാർഡുകളാണ് ഉള്ളത്.

പ്രധാനവ്യക്തികൾ

  • ഒ. മാധവൻ
  • ചുനക്കര കെ ആർ രാജൻ
  • ചുനക്കര രാമൻകുട്ടി