ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/എന്റെ ഗ്രാമം
ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/എന്റെ ഗ്രാമം
കക്കോടി
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് കക്കോടി. എലത്തുർ നിയമസഭാമണ്ഡലത്തിന് കീഴിലുള്ള കോഴിക്കോട് കോർപ്പറേഷനും മറ്റു് അതിർത്തികളിലായി കുരുവട്ടൂർ, ചേളന്നൂർ, തലക്കുളത്തൂർ, എലത്തൂർ എന്നീ പഞ്ചായത്തുകളാണുള്ളത്. കക്കോടി പഞ്ചായത്തിലെ കോട്ടൂപ്പാടം എന്ന സ്ഥലത്താണ് ജി.എച്ച്.എസ്സ്.എസ്സ് കക്കോടി സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കക്കോടി. വിസ്തീർണ്ണം 18.59 ചതുരശ്ര കിലോമീറ്റർ. അതിരുകൾ വടക്ക് പൂനൂർ പുഴ, ചേളന്നൂർ. കിഴക്ക് കുരുവട്ടൂർ പഞ്ചായത്ത് എന്നിവയും തെക്കും പടിഞ്ഞാറും പൂനൂർ പുഴയുമാണ്.
ശ്രദ്ധേയരായ വ്യക്തികൾ
- മക്കട ദേവദാസ്: മലയാള ചലചിത്ര ടെലിവിഷൻ സീരിയൽ പരമ്പരകളിലൂടെ ശ്രദ്ധേയനായ കലാ സംവിധായകൻ.
- ഉണ്ണിിമാരൻ ആചാര്യൻ: പതഞ്ചലി യോഗാ റിസർച്ച് സെൻ്റർ സ്ഥാപകൻ.
- പ്രൊഫസർ ശോഭീന്ദ്രൻ മാസ്റ്റർ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ.
ആരാധനാലയങ്ങൾ
കാരാട്ട് ശിവക്ഷേത്രം
- പുത്തലത്ത് അയ്യപ്പൻ കാവ്
- പൂവത്തൂർ ക്ഷേത്രം
- മാളിയേക്കൽ ഭഗവതിക്ഷേത്രം
- കക്കോടി ജുമാമസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കക്കോടി ഗവ. ഹയർസെക്കൻ്ററി സ്ക്കൂൾ
- കക്കോടി പഞ്ചായത്ത് യു. പി സ്ക്കൂൾ
- മക്കട എ.എൽ.പി സ്ക്കൂൾ
- ബദിരൂർ എ.എൽ.പി സ്ക്കൂൾ
പൊതുസഥാപനങ്ങൾ
- മക്കട പോസ്റ്റ് ഓഫീസ്
- കക്കോടി പോസ്റ്റ് ഓഫീസ്